തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം പോലീസ് തടഞ്ഞു. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതി പൂജപ്പുര പോലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇത്. ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ പൂജപ്പുര സി ഐ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരള പോലീസ് ഇ മെയില്‍ അയച്ചു.
ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് ഇഡി ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്രയ്ക്ക് പരാതി ഇമെയില്‍ ചെയ്തിട്ടുണ്ട്. മകളേയും ഭാര്യയേയും കുഞ്ഞിനെയും ഇ ഡി ബലമായി പിടിച്ചുവെച്ചുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്.