localPoliticstop news

വയനാട് ചുരത്തിലെ ജലസ്രോതസിൽ കക്കൂസ് മാലിന്യം തള്ളി

  • അടിവാരം: ചുരത്തില്‍ അടിവാരത്തിനു സമീപം  ഇരുട്ടിൻ്റെ മറവിൽ ജലസ്രോതസിനടുത്ത് കക്കൂസ് മാലിന്യം തള്ളി. രാത്രിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം റോഡരികില്‍ നിര്‍ത്തി നിരവധി ആളുകള്‍ ഉപയോഗിക്കുന്ന തോട്ടിലേക്ക് തുറന്നു വിടുകയായിരുന്നു.  വാര്‍ഡ് മെമ്പര്‍ മുത്തു  അബ്ദുസ്സലാം, ചുരം സംരക്ഷണസമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, ട്രഷറര്‍ വി.കെ.താജു, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷമീര്‍ വളപ്പില്‍,  സമിതി പ്രവര്‍ത്തകരായ ലത്തീഫ് പാലക്കുന്നന്‍, മജീദ് കണലാട്, അനില്‍, ജസ്റ്റിന്‍ എന്നിവര്‍ സ്ഥലം  സന്ദര്‍ശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതി താമരശേരി പോലീസില്‍ പരാതി നല്‍കി. പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു . കക്കുസ് മാലിന്യം കൊണ്ടുവന്ന ടാങ്കർലോറിയെക്കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close