തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സക്കായി അവധി ആവശ്യമുള്ളതിനാലാണ് എ വിജയരാഘവനെ പാര്‍ട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയതെന്ന് സി പി എം നേതാവ് എം വി ഗോവിന്ദന്.
മകനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും കോടിയേരി ബാലകൃഷ്ണനെ ബാധിക്കില്ല. അതെല്ലാം നേരത്തെ അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോളത്തെ മാറ്റം ചികിത്സാര്ഥമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ചികിത്സ എത്ര കാലമാണോ അത്രയും കാലം അവധി ആയിരിക്കുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.