localtop news

കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം

കൊയിലാണ്ടി: കേരളത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്ന, പതിനായിരങ്ങളെ കുടിയിറക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം
കാട്ടിലപ്പീടികയിൽ ആരംഭിച്ചു.

ഒക്‌ടോബർ 2 മുതൽ 15 വരെ, രാവിലെ 10 മണി മുതൽ വൈകീട്ട്‌ 6 മണി വരെ കോവിഡ്‌ പശ്ചാത്തലത്തിൽ സർക്കാറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്‌.

സത്യാഗ്രഹസമരം പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
വികസനത്തിന്റെ കാഴ്ചപ്പാട്‌ എല്ലാവരെയും ഉൾക്കുള്ളുന്നതാവണമെന്നും , എല്ലാവരുടെയും ഉന്നമനം മുന്നിൽ കാണുന്ന സർവ്വോദയം എന്ന കാഴ്ചപ്പാടായിരുന്നു മഹാത്മജിയുടെ ആശയമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിന്റെ മാത്രം വികസനമാണ് ഇന്ന് പല പദ്ധതികളിലൂടെയും നടക്കുന്നത്കെ  റെയിൽ പദ്ധതിയും അത്തരമൊരു വികസന കാഴ്‌ചപ്പാടിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേേർത്തു.സത്യാഗ്രഹികളായ ടി ടി ഇസ്മയിൽ, സംവരണൻ, സുനീഷ്‌ കീഴാരി, ശ്രീജ കണ്ടിയിൽ, സാജിത മജീദ്‌‌, സുഗതകുമാരി തുടങ്ങിയവർക്കുള്ള
ബാഡ്ജ്‌ അദ്ദേഹം കൈമാറി.

ജനറൽ കൺവീനർ മൂസക്കോയ കെ  ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ ശശിധരൻ കുനിയിൽ, ശ്രീജ കണ്ടിയിൽ, ജനകീയ പ്രതിരോധ സമിതി ജില്ലാ കോഡിനേഷൻ കമ്മറ്റി അംഗം പി എം ശ്രീകുമാർ , ഹംസകുളങ്ങര മേലേടത്ത്‌ ശിവക്ഷേത്രകമ്മറ്റി പ്രസിഡന്റ്‌ യു ശിവാനന്ദൻ ,നസീർ എന്നിവർ സംസാരിച്ചു.

ഷിജു പി കെ, മുഹമ്മദ്‌ ഫാറൂഖ്‌, സഹീർ പി കെ, പ്രവീൺ കുമാർ, സി കൃഷ്ണൻ, സുകുമാരൻ, റോഷൻ പി സി, മണിദാസ്‌ കോരപ്പുഴ, മുസ്തഫ ഒലിവ്‌, ടി ടി കുഞ്ഞമ്മദ്‌, മുഹമ്മദ്‌ കുട്ടി, ലത്തീഫ്‌ റയാൻ, ലത്തീഫ്‌ ഹാജി, സുകേഷ്‌, ഷാഹിദ്‌ തുടങ്ങിയവർ പരിപാടിക്ക്‌‌ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close