KERALAlocaltop news

തേനീച്ച കൃഷി: ബോധവത്ക്കരണവുമായി അമൃത വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയം (RAWE) പരിപാടിയുടെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ നാലാം വർഷ വിദ്യാർഥികൾ ബോധവത്കരണ ക്ലാസ് നടത്തി. തേനീച്ച വളർത്തൽ, കൂൺ കൃഷി, അസോള കൃഷി, ബോർഡോ മിശ്രിതം തയ്യാറാക്കൽ തുടങ്ങിയ പുതിയ അനുബന്ധ കൃഷി അവസരങ്ങൾ അവർ പരിചയപ്പെടുത്തി.

തേനീച്ചകളുടെയും അവയുടെ പരിപാലനത്തിൻ്റെയും ശാസ്ത്രമാണ് തേനീച്ചവളർത്തൽ അഥവാ തേനീച്ച കൃഷി. തേൻ കൂടാതെ തേനീച്ച മെഴുക് , പ്രൊപ്പോളിസ്, തേനീച്ച കൂമ്പോള , റോയൽ ജെല്ലി എന്നിവയൊക്കെയാണ് ഇതിൽ നിന്നും കിട്ടുന്ന പ്രധാന ഉപോല്പന്നങ്ങൾ. ഇവയിൽ നിന്നും കിട്ടുന്ന വരുമാനം അല്ലാതെ രാജ്ഞിയെ വളർത്തി വിൽക്കുന്നതും തേനീച്ച കൂടുകൾ വിൽക്കുന്നതും മറ്റൊരു വരുമാന മാർഗ്ഗമാണ്. കൃഷിയിടങ്ങളിൽ തേനീച്ച വളർത്തൽ നടത്തുന്നത് വിളകളുടെ പരാഗണത്തിനു ഏറെ ഗുണം ചെയ്യും. തേനീച്ച കൂടുകൾ തെങ്ങിൻ തോട്ടത്തിലോ പച്ചക്കറി തോട്ടത്തിലോ സ്ഥാപിച്ച ശേഷം തുടർച്ചയായ ജല സ്രോതസ്സും തണലും ലഭ്യമാക്കിയാൽ കൂടുതൽ പരിപാലനമൊന്നും തന്നെയില്ലാതെ തേനീച്ചകൾ വളരും. തേൻ ഉത്പാദനം വർധിപ്പിക്കുവാൻ പഞ്ചസാര ലായനി നൽകുകയും ചെയ്യാം. ചുരുങ്ങിയ ചിലവിൽ നടത്താവുന്ന ഈ സംരംഭത്തിനെ പറ്റിയും ഇതിന്റെ ഗുണഗണങ്ങളെ പറ്റിയും മൈലേരിപാളയം പഞ്ചായത്തിലെ കർഷകർക്ക് വിദ്യാർഥികൾ ക്ലാസ് എടുത്തു. ജല ക്ഷാമം മൂലം കഷ്ടതകൾ നേരിടുന്ന കർഷകർക്ക് ഈ ക്ലാസ്സുകളൊക്കെ പ്രതീക്ഷയുടെ പുതു കിരണങ്ങൾ നൽകിയതായി വിദ്യാർഥികൾ പറഞ്ഞു.

സ്കൂൾ ഡീൻ ഡോ. സുധീഷ് മണലിൽ, അധ്യാപകരായ ഡോ. വി മാർത്താണ്ഡൻ, ഡോ.ജി ബൂപതി, ഡോ. വി വനിത എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തി പരിചയ ക്ലാസുകൾ നടന്നത്.,,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close