Politics

എസ്എഫ്‌ഐ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: ടി.പി രഹ്ന സബീന ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് :പുത്തന്‍ വിദ്യാഭ്യാസ നയം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സമരത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍.സിദ്ധാര്‍ത്ഥ് അധ്യക്ഷനായി. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: ടി.പി രഹ്ന സബീന ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുത്തന്‍ വിദ്യാഭ്യാസ നയം 2020 രാജ്യത്തെ ഫെഡറല്‍ തത്വങ്ങളെ വെല്ലുവിളിക്കുന്നത് ആണെന്നും വിദ്യാഭ്യാസം കച്ചവട വല്‍കരിക്കപ്പെടുന്ന അവസ്ഥ ഈ നയം നടപ്പിലാക്കിയാല്‍ വരുമെന്നും കലാലയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്നും രഹ്ന പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.പി രാജീവന്‍, കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എ.കെ രമേശ്, എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റ് അനസ്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ടി.അതുല്‍, സംസ്ഥാന അംഗം എം.സിനാന്‍ ഉമ്മര്‍, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, എസ്എഫ്‌ഐ ജില്ലാ ജോ: സെക്രട്ടറിമാരായ ബി.സി അനുജിത്ത്, കെ.വി അനുരാഗ്, ജില്ല വൈസ് പ്രസിഡന്റുമാരായ എസ്.ബി അക്ഷയ്, മുഹമ്മദ് സാദിഖ്, ജില്ല സെക്രട്ടറിയറ്റ് അംഗം പി.പി ഷഹറാസ് ജില്ല കമ്മിറ്റി അംഗങ്ങളായ എ.സി അജയ്, എം.ഉണ്ണികൃഷ്ണന്‍, മുഹമ്മദ് ഫര്‍ഹാന്‍, ആശ്വന്ത് ചന്ദ്ര, വി.കെ ശ്രീജിത്ത്, നന്ദന.എസ്, ജാന്‍വി കെ സത്യന്‍ എന്നിവര്‍ സത്യാഗ്രഹ സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. സത്യാഗ്രഹ സമരത്തിന്റെ സമാപനം ഡിവൈഎഫ്‌ഐ സംസ്ഥാന ജോ: സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ജീവിക്കാനുള്ള സമരത്തിലാണെന്നും രാജ്യത്ത് വളര്‍ന്നു വരുന്ന തലച്ചോറുകളെ കാവിവല്‍കരിക്കാന്‍ നടത്തുന്ന ഇടപെടലുകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും വി. വസീഫ് പറഞ്ഞു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് വിവിധ സമയങ്ങളിലായി സത്യാഗ്രഹത്തിന്റെ ഭാഗമായത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close