കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്മാറാന് സി പി എം ആവശ്യപ്പെട്ടു. എന്നാല്‍ വിമതനായി മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ ഫൈസല്‍.
കൊടുവള്ളി നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി ടി എ റഹീം എം എല്‍ എയാണ് പ്രഖ്യാപിച്ചത്. എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം.
സി പി എം ജില്ലാ കമ്മിറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് പിന്മാറാന് ആവശ്യപ്പെട്ടത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനിടെ വീണ്ടുമൊരും ചോദ്യം ചെയ്യലുണ്ടായാല്‍ അത് എല്‍ ഡി എഫിന്റെ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൂടി ക്ഷീണമാകുമെന്ന് താമരശ്ശേരി ലോക്കല്‍ കമ്മിറ്റിയില്‍ വാദം ഉയര്‍ന്നിരുന്നു.