localtop news

സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ പരിശീലനത്തിന് തുടക്കം

കോഴിക്കോട്: ജില്ലയിലെ വിവിധ വില്ലേജുകളില്‍ ദുരന്തനിവാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിക്ക് വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ തുടക്കമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുന്നത്. ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം, മുങ്ങി മരണം, കെട്ടിടം തകരല്‍ എന്നിവയില്‍ നിന്നു രക്ഷനേടാനുള്ള പരിശീലനമാണ് നല്‍കുന്നത്. ദേശീയ ദുരന്ത നിവാരണ സേന സബ് ഇന്‍സ്പെക്ടര്‍ മനീഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ ടീമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ജൂണ്‍ 30ന് വിലങ്ങാട് നടന്ന പരിശീലനത്തില്‍ വില്ലേജ് ഓഫീസര്‍ വിനോദന്‍, എമര്‍ജന്‍സി റെസ്‌ക്യൂ ടീം വിലങ്ങാടിലെ ദുരന്ത നിവാരണ സന്നദ്ധ പ്രവര്‍ത്തകര്‍, അടുപ്പില്‍ കോളനി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നലെ തിനൂര്‍ വില്ലേജിലെ കുമ്പള ചോല എല്‍.പി സ്‌കൂളില്‍ നടന്ന പരിശീലനത്തില്‍ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു ടോം, വില്ലേജ് ഓഫിസര്‍ ലതീഷ്,
ടൈഗര്‍ ഫോഴ്‌സ് ഇരട്ടയം ചാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ വിവിധ വില്ലേജുകളിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ജൂലൈ 16 വരെ പരിശീലനം തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close