KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്, ചിന്നൻ ബഷീർ പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി ചിന്നൻ ബഷീർ എന്ന മുഹമ്മദ് ബഷിർ (47) നെ ബാംഗ്ലൂരിൽ നിന്നും പ്രത്യേക അന്വഷണ സംഘം പിടികൂടി.കേസിൽ ഉൾപ്പെട്ട കൊടുവള്ളി സ്വദേശികളായ പ്രതികൾക്ക് ബാംഗ്ലൂരിൽ ഒളിവിൽ കഴിയാനും മറ്റും സഹായം നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റു ചെയ്തത്.ഇയാളെ ചോദ്യം ചെയ്തതിൽ കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ കേന്ദ്രീ കരിച്ച് കൊടുവള്ളിയിലേക്ക് കുഴൽ പണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ബാംഗ്ലൂരിലെ സേട്ടു മാരിൽ നിന്നും പണം എടുത്ത് കൊടുവള്ളിയിൽ സുരക്ഷിതമായി എത്തിക്കാൻ ഒരു സംഘം തന്നെ ഇയാൾക്കു കീഴിൽ ഉണ്ട്. 1 ലക്ഷം രൂപക്ക് 100 രൂപയാണ് ഇയാളുടെ കമ്മീഷൻ, കോടിക്കണക്കിന് രൂപയാണ് ഒരു വാഹനത്തിൽ തന്നെ ഇവർ കടത്തുന്നത്. കൂടാതെ ബാംഗ്ലൂരിൽ പോലീസ് പിടികൂടുന്ന ആളുകളെ ജാമ്യത്തിൽ ഇറക്കാനും ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാൻ ജയിൽ ഉദ്യോഗസ്ഥരെ ഇയാൾ സ്വാധീനിച്ചതിൻ്റെ നിർണ്ണായകവും ഗൗരവുമായ വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട മാഫിയാ സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊടുവള്ളി സ്വദേശിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേസുണ്ട്. കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.ഇതോടെ ഈ കേസുമായി ബന്‌ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 46 ആയി. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് താമസ സൗകര്യം ഉൾപ്പെട്ട ചെയ്തു കൊടുക്കുന്ന ആളുകളെ നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരേയും നിയമ നടപടികൾ ശക്തമാക്കാൻ ‘തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്. ,കൊണ്ടോട്ടി DySP    കെ , അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close