KERALAlocaltop news

അങ്കണവാടിക്ക് കുടിവെള്ളമില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് :- ഒരു ദശകത്തിന് മുമ്പ് പ്രവർത്തനം തുടങ്ങിയ വേങ്ങേരി അങ്കണവാടിക്ക് കുടിവെള്ള കണക്ഷൻ നൽകാത്ത ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജല അതോറിറ്റി (വിതരണം) സബ് ഡിവിഷൻ 2 ന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എ്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. കേസ് ജൂൺ 7 ന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

തടമ്പാട്ടുതാഴം വാർഡിൽ വേങ്ങേരി പടിഞ്ഞാറേ പുരയ്ക്കലിന് സമീപം പ്രവർത്തിക്കന്ന ശ്രേയസ് അങ്കണവാടിക്കാണ് നിരവധി അപേക്ഷകൾ നൽകിയിട്ടും കുടിവെള്ള കണക്ഷൻ നൽകാത്തത്.

2010 ഏപ്രിലിലാണ് മൂന്നര സെന്റിൽ ആധുനിക സuകര്യങ്ങളോടെ ഒരു നില കെട്ടിടം നിർമ്മിച്ചത്. ഇവിടെ 20 കുട്ടികളാണുള്ളത്. അധ്യാപികയും സഹായിയും വെള്ളം ചുമന്ന് അങ്കണവാടിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

ജല അതോറിറ്റിക്ക് കെട്ടിവയ്ക്കാനുള്ള തുക രണ്ട് മാസം മുമ്പ് ട്രഷറിയിൽ അടച്ചിരുന്നു. എന്നിട്ടും കണക്ഷൻ ലഭിച്ചില്ല. നഗരസഭ പരിധിയിലെ എല്ലാ അങ്കണ വാടികൾക്കും വൈദ്യുതി, കുടിവെള്ള കണക്ഷൻ 2 ദിവസത്തിനകം നൽകുമെന്നാണ് നഗരസഭ പറയുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close