കോഴിക്കോട്: ലയൺസ് ക്ലബ്ബ് ഓഫ് തമിഴ്നാട് മുസിരി ഇൻസ്പയറിന്റെ നേതൃത്വത്തിൽ “പ്ലാസ്റ്റിക്ക് വർജ്ജിക്കൂ പ്രകൃതിയെ രക്ഷിക്കു”എന്ന ആഹ്വാനവുമായി കന്യാകുമാരി മുതൽ ഗോവ വരെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ എത്തിയ സംഘത്തിന് ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർഹിൽസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചടങ്ങ് ലയൺസ് പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ കെ.ടി. അജിത് എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് ബൈജു പുതുക്കുടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിഷോബ് പനങ്ങാട്, സൂരജ് ,ബോബിഷ് കുന്നത്ത്, സുബൈർ കൊളക്കാടൻ , അനൂപ് ലാൽ ,സുധാകരൻ, ശ്രീജിത്, സുനിൽകുമാർ, അജിത് കുമാർ, സെനോൺ,ദിനേശ്, എന്നിവർ സംസാരിച്ചു.