KERALAlocalPoliticstop news

മാവോയിസ്റ്റ് ഭീഷണി ; പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് കനത്ത സുരക്ഷയില്‍

വടകര: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് കനത്ത സുരക്ഷയില്‍.തൂണേരി ബ്ലോക്കിന് കീഴിലുള്ള കണ്ടിവാതുക്കല്‍ എല്‍ പി സ്‌ക്കൂള്‍,വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂള്‍,ചിറ്റാരി എന്നീ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷിനറീസുകളാണ് കനത്ത സുരക്ഷയില്‍ വിതരണം ചെയ്തത്.പോളിംഗ് സാമഗ്രികള്‍ ഏറ്റ് വാങ്ങാനെത്തിയ ഉദ്യോഗസഥരോടൊപ്പം സായുധരായ തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളും എത്തിയിരുന്നു.പോളിംഗ് ഉപകരണങ്ങള്‍ ഏറ്റ് വാങ്ങിയ ശേഷം വോട്ടിംഗ്  സെന്ററുകളിലേക്ക് പുറപ്പെട്ട വാഹനവും തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളുടെ സുരക്ഷയിലാണ് വോട്ടിംഗ് സെന്ററുകളിലേക്ക് എത്തിയത്.  വനിത കമാൻഡോസ്  ഉൾപ്പെടെ സേനാംഗങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കിയത്.മാവോവാദി ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളിലെ
വോട്ടിംഗ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പുറത്തേക്കും മറ്റും യാത്ര ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.നാദാപുരം  ഡി വൈ എസ് പി കെ.കെ.സജീവന്റെ നേതൃത്വത്തിലാണ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close