കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. നാദാപുരം ചിയ്യൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പോളിങ് കുറച്ചു നേരം തടസപ്പെട്ടു.
കൂട്ടം കൂടി നിന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പൊലീസിന് നേരെ കയ്യേറ്റമുണ്ടായി. കല്ലേറില്‍ 2 പോലീസ് ജീപ്പുകളുടെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. എസ്ഐ ശ്രീജേഷനും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. കണ്ടാലറിയാവുന്ന 50 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
അതേ സമയം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിലായി. ആലക്കാട് സ്വദേശി മുസീദാണ് പോലീസിന്റെ പിടിയിലായത്.
കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. വിദേശത്തുളള സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു.