കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി ജില്ലയില്‍ വിതരണം ചെയ്തത് 24,198 പോസ്റ്റല്‍ ബാലറ്റുകള്‍.വോട്ടെണ്ണല്‍ സമയമായ രാവിലെ എട്ടുമണിക്ക് മുന്‍പ് വരെ പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കും. റിട്ടേണിങ് ഓഫീസര്‍മാരുടെ ടേബിളിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. എട്ടു മണിക്ക് ശേഷം ലഭിക്കുന്നവ തുറക്കാതെ സീല്‍ ചെയ്ത് മാറ്റിവെക്കും.
ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ലഭിച്ചത് 17,278 പേരുടെ പട്ടികയാണ്.