KERALAtop news

കാസർകോട് പ്രസ് ക്ലബിന്റെ കെ.എം അഹ്മദ് സ്മാരക മാധ്യമ അവാർഡ് മാതൃഭൂമി ന്യൂസിന്

കാസർകോട്: പ്രസ് ക്ലബിന്റെ ഇത്തവണത്തെ മാധ്യമ അവാർഡ് മാതൃഭൂമി ന്യൂസിന്. മാതൃഭൂമിയിൽ സംപ്രേഷണം ചെയ്ത
തിരുവനന്തപുരം ജില്ലയിലെ വിതുര കല്ലൂപ്പാറ ആദിവാസി സെറ്റിൽമെന്റ്- കോളനിയിൽ
ഒരു കൂട്ടം പോലീസുകാരുടെ നേതൃത്വത്തിൽ നടന്ന ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച ന്യൂസ് സ്റ്റോറിക്കാണ് അവാർഡ്.
കോവിഡ്- കാലത്ത്- പഠനം
ഓൺലൈനിലേക്ക്- മാറിയപ്പോൾ ആദിവാസി മേഖലയിൽ അപര്യാപ്-തമായ അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ മലകൾ താണ്ടിയെത്തിയ വിതുരയിലെ പോലീസ് സേനയെക്കുറിച്ചും
സെറ്റിൽ മെന്റ്- കോളനിയിൽ
ഒരു താൽകാലിക പള്ളിക്കൂടം നിർമ്മിക്കുകയും ചെയ്ത വാർത്തയാണ് അവാർഡിന് അര്ഹമായത്.
മാധ്യമ പ്രവർത്തകൻ എം.പി.ബഷീർ, പ്രൊഫ. എം.എ.റഹ്മാൻ, സുബിൻ ജോസ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡിനര്ഹമായ വാർത്ത തിരഞ്ഞെടുത്തത്.
ആദിവാസി വിഭാഗങ്ങളെ
സമൂഹത്തിന്റെ മുൻനിരയിലേക്ക്- കൊണ്ടു വരാൻ
എല്ലാവരും കൈകോർക്കണമെന്ന സന്ദേശം കൂടി ഈ വാർത്ത നല്കുന്നുവെന്ന്‌ ജൂറി വിലയിരുത്തി.

മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുൻ സുധാകരൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിഷ്ണു പ്രസദിന്റേതാണ് ദൃശ്യങ്ങൾ. അവാർഡ് തുകയായ 10000 രൂപയും രറിപോർട്ടർക്കും ക്യാമറാമാനുമുള്ള ഫലകവും 31ന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന കെഎം അഹ്മദ് അനുസ്മരണ പരിപാടിയിൽ വെച്ച് ബഹു.രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close