കോഴിക്കോട് – ഫാന്റസി എഴുതി ഫലിപ്പിക്കുകയെന്നത് ശ്രമകരമാണെങ്കിലും അതിൽ നവാഗത എഴുത്തുകാരനായിട്ടു കൂടി വിജയിച്ച നോവലിസ്റ്റാണ് ഹംസ പൊന്മളയെന്ന് പ്രമുഖ ചെറുകഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു.
പ്രവാസി എഴുത്തുകാരൻ ഹംസ പൊന്മളയുടെ ലോക്ക് ഡൗൺ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് പോലും ആദ്യ കഥകൾ പുസ്തകമാക്കുവാൻ പേടിയായിരുന്നെങ്കിൽ ലോക്ക് ഡൗൺ പ്രമേയമായ നോവൽ
കോ വിഡ് 19 കാലത്ത് പോലും പുറത്തിറക്കുവാൻ കഴിയുന്നത് ആ പുസ്തകത്തിനായി കാത്തിരിക്കുന്ന ഒരു കൂട്ടം വായനക്കാരുള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നോവൽ സാഹിത്യ അക്കാദമി വൈ.പ്രസിഡന്റ് ഡോ. ഖദീജാ മുംതാം സിന് കോപ്പി നല്കിയാണ് പ്രകാശനം നടത്തിയത്.
ചടങ്ങിൽ ഇടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിച്ചു.
അധ്യ എം. ഉമ്മർ എം.എൽ എ, പി.കെ പാറക്കടവ്, കുഞ്ഞിക്കണ്ണൻ വാണിമേൽ, ഉസ്മാൻ ഇരുമ്പുഴി, ഹംസ പൊന്മള, സി പി പ്രസാദ്, ബന്ന ചേന്ദമംഗലൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് റാസ ബീഗത്തിന്റെ ഖ സലും അരങ്ങേറി.
മലയാളം ന്യൂസ് വാരാന്ത പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവൽ കണ്ണൂരിലെ ന്യൂ ബുക്സാണ് പ്രസിദ്ധീകരിച്ചത്.