കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ
പത്മഭൂഷൺ പ്രേംനസീർ പുരസ്കാരങ്ങൾ
കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ വെച്ച്
കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സമ്മാനിച്ചു.
പ്രേംനസീർ അവസാനമായി അഭിനയിച്ച
‘ധ്വനി’ സിനിമയുടെ തിരക്കഥാകൃത്ത്
പി.ആർ.നാഥൻ,
എം.എസ്.ബാബുരാജ് മ്യൂസിക്കൽ അക്കാദമി പ്രിൻസിപ്പാൾ
ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ
എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.
മലയാള ചലച്ചിത്ര സൗഹൃദവേദി
ജനറൽ കൺവീനർ
റഹിം പൂവാട്ടുപറമ്പ്
അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ
സി.പി.മുസാഫർ അഹമ്മദ്
ഉദ്ഘാടനം ചെയ്തു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മലബാർ മേഖല സെക്രട്ടറി
പി.ജി.രാജേഷ്, പ്രേംനസീർ അനുസ്മരണം നടത്തി.
മലയാള സിനിമയിലെ വളരെ പ്രധാനപ്പെട്ട ആദ്യകാല സംഭവങ്ങളെ കുറിച്ച്,
റഹിം പൂവാട്ടുപറമ്പ് ഗാനരചനയും സംവിധാനവും നിർവ്വഹിച്ച
‘മലയാള സിനിമയുടെ പുന്നാരനാട്’
മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ പോസ്റ്റർ ചടങ്ങിൽ
ഡപ്യൂട്ടി മേയർ പ്രകാശനം ചെയ്തു.