കോഴിക്കോട്: പറോപ്പടി സെൻ്റ് ആൻ്റണീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റെയും, വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. ഇന്ന് വൈകിട്ട് 5. 30 ന് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ. ജോസ് വടക്കേടം, അസി. വികാരി ഫാ. നിഖിൽ തോമസ്. പാരിഷ് സെക്രട്ടറി തോമസ് പുലിക്കോട്ടിൽ , ട്രസ്റ്റിമാരായ ബാബു സെബാസ്റ്റ്യൻ കരിപ്പാപറമ്പിൽ, ബേബി മുണ്ടന്താനത്ത്, ബാബു ചെറിയാൻ പുതുപ്പറമ്പിൽ , ബിജു വർഗീസ് വടകരയിൽ , തുടങ്ങിയവരും വിശ്വാസി സമൂഹവും പങ്കെടുത്തു. തുടർന്ന് മോൺ. ജോൺ ഒറവുങ്കരയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.ബൈബിൾ കൈയെഴുത്ത് മത്സരത്തിലെ വിജയികളായ യൂനിറ്റുകൾക്കും, വ്യക്തികൾക്കും ചടങ്ങിൽ മോൺ. ജോൺ ഒറവുങ്കര കാഷ് അവാർഡും സമ്മാനങ്ങളും വിതരണം ചെയ്തു. ശനിയാഴ്ച്ച രാവിലെ 6.15നും വൈകിട്ട് 4.30 നും , 6.30നും വിശുദ്ധ കുർബാന . ഞായറഴ്ച്ച രാവിലെ 6.15നും 8.30നും, 11.30 നും വൈകിട്ട് 5.30 നും വിശുദ്ധ കുർബാന. കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് വളരെ ലളിതമായാണ് ഈ വർഷം തിരുനാൾ കൊണ്ടാടുന്നത് . തിരക്ക് ഒഴിവാക്കാൻ തിരുനാൾ ദിവസങ്ങളിൽ കഴുന്ന് എടുക്കുന്നതിനും , അടിമ വയ്ക്കുന്നതിനും സമയം ക്രമീകരിച്ചിട്ടുണ്ട്
Related Articles
September 21, 2020
264
കോഴിക്കോട് ജില്ലയില്‍ ഇന്ന് (21/09/20) 376 പേര്‍ക്ക് കോവിഡ് പോസറ്റീവ് ,രോഗ മുക്തി 419
September 22, 2020
157