KERALAlocalPoliticstop news

നൂതന പദ്ധതികളുമായി കോഴിക്കോട് നഗരസഭയ്ക്ക് ” കിടിലൻ ” ബജറ്റ്

തിളങ്ങി മുസഫിർ അഹമ്മദ്

കോഴിക്കോട്: നഗരസഭയുടെ 2021-22 വർഷത്തെ ബജറ്റ് ധനകാര്യസ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് അവതരിപ്പിച്ചു. 698,06,27,530 രൂപ വരവും  631,97,05,401 രൂപ ചെലവും 66,09,22,129 രൂപ നീക്കിയിരിപ്പുമുള്ള 2020–21
വർഷത്തെ പുതുക്കിയ ബജറ്റും നീക്കിയിരിപ്പ് ഉൾപ്പെടെ 882,85,70,853 രൂപ വരവും 827,89,03,509 രൂപ ചെലവും 54,96,67,344 രൂപ നീക്കിയിരിപ്പുമുള്ള 2021–22വർഷത്തേക്കുള്ള മതിപ്പ് ബജറ്റുമാണ് അവതരിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച  ബജറ്റ് ചർച്ചകൾ വ്യാഴാഴ്ചയും തുടരും. അതിന് ശേഷമാണ് കൗൺസിൽ ബജറ്റിന് അംഗീകാരം നൽകുക.

പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ
-നഗരത്തിന് പ്രത്യേക ശുചിത്വ പ്രോട്ടോകോൾ നടപ്പാക്കും
-നഗര ശുചീകരണത്തിന് 20 ഇനകർമ്മ പദ്ധതി.ഇതിനായി ഹെൽത് മിഷൻ രൂപവത്ക്കരിക്കും
-ആരോഗ്യമുള്ള ജനതക്കായി കോഴിക്കോട് ഇമ്യൂണിറ്റി ഡവലപ്മെൻറ് സ്കീം (കിഡ്സ്)
-അലോപ്പതി, ഹോമിയോ, ആയുർവേദ ചികിത്സകൾ ഒരുകുടക്കീഴിലാക്കി വെസ്റ്റഹിൽ ഹെൽത് കോംപ്ലക്സ്
-ടി.ബി ക്ലിനിക് സ്ഥലത്ത് ഹെൽത് ഹബ്ബ്
-വൃക്കരോഗികൾക്ക് ഡയാലിസിസ് പദ്ധതി, സഹായത്തിന് പദ്ധതി
-മൂഴിക്കൽ ആയുർേവദ ആശുപത്രി
-പരിസ്ഥിതി സൗഹൃദ ശൗചാലയത്തിന് പ്രത്യേക കർമ്മ പദ്ധതി
-നഗരശുചീകരണ ഉപകരണങ്ങൾ നിർമിക്കാൻ കുടുംബശ്രീ
-ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്
-സരോവരത്ത് സൈക്കിൾ ട്രാക്ക്
-മെഡിക്കൽ കോളജിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ അമൃത് ഫണ്ട് ഉപയോഗിച്ച്  എസ്കലേറ്റർ
-മെഡിക്കൽ കോളജ് ആശുപത്രിയിൽ 200 പേർക്ക് ഉപയോഗിക്കാവുന്ന ഷോർഡ് സേ്റ്റ ഹോം
-നവീകരിക്കാൻ ബാക്കിയുള്ള അഞ്ചുപാർക്കുകൾക്കും പ്രത്യേക വികസന പദ്ധതി
-നഗരത്തിൽ പുതിയ കുട്ടികളുടെ പാർക്ക്
-തെരുവ് കച്ചവടം പുനക്രമീകരിക്കും
-നഗരത്തിൽ എല്ലാ വഴിയും ആംബുലൻസ് കടന്ന് പോവുന്നവിധം വികസിപ്പിക്കാൻ ലക്ഷ്യമിടും. സൗജന്യമായി സ്ഥലം വിട്ട് കൊടുത്താൽ റോഡുണ്ടാക്കാൻ പ്രത്യേക ഫണ്ട്
-എല്ലാ വാർഡിലും കൗൺസിലർമാരുടെ വാർഡ് സേവാ കേന്ദ്രം
-അഞ്ച് കൊല്ലത്തിനകം സ്ഥലമില്ലാത്തവർക്കും വീട്
-ടെണ്ടർ പൂർത്തീകരിച്ച സേ്റ്റഡിയം, കിഡ്സൺ കോർണർ പാർക്കിങ് പ്ലാസകളുടെ നിർമ്മാണം സമയബന്ധിതമായി നടപ്പാക്കും
-ശുചിമുറി, കുടിവെള്ളം തുടങ്ങി അത്യാധുനിക സൗകര്യത്തോടെ ഒാട്ടോ ബേകൾ. രാജാജിറോഡ്, പാളയംൂസിറ്റിസ്റ്റാൻറ് എന്നിവിടങ്ങളിൽ ആദ്യ ഓട്ടോബേകളുടെ സാധ്യത പഠിക്കും
-പ്രധാന ജങ്ഷനുകൾ പി.ടി.എകമ്മറ്റികളുടെയടക്കം സഹകരണത്തോടെ പച്ചപ്പുണ്ടാക്കി നവീകരിക്കും. മെഡിക്കൽ കോളജ്, പൊറ്റമ്മൽ, നടക്കാവ്, കമീഷണർ ഓംഫീസ്, മാനാഞ്ചിറ തുടങ്ങിയവ ആദ്യഘട്ടത്തിൽ നവീകരിക്കും
-പൊതു ഇടങ്ങൾ കണ്ടെത്തി കോഴിക്കോടൻ ഭക്ഷണവും കലാസ്വാദനവും എല്ലാമുൾക്കൊണ്ട ‘ഉറങ്ങാത്ത തെരുവ്’ പദ്ധതി. ആദ്യ ’ഉറങ്ങാത്ത തെരുവ്’ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ വലിയങ്ങാടിയിൽ
– സ്വതന്ത്ര്യസമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച ബീച്ചിൽ രക്തസാക്ഷി സ്തൂപം പ്രൗഡിയിൽ മാറ്റിപ്പണിയും. ഈകൊല്ലം പണി തുടങ്ങും
– പഴയ കോർപറേഷൻ ഓഫീസ് നഗര ചരിത്ര മ്യൂസിയമാക്കുന്ന പണി ഈ കൊല്ലം തന്നെ
-പാളയത്ത് ബസ്സ്റ്റാൻും പച്ചക്കറിമാർക്കറ്റും മറ്റും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ സിറ്റി ടവർ. ഇൗകൊല്ലം പദ്ധതിരേഖയുണ്ടാക്കും.
-തെരുവ് വിളക്ക് മുഴുവൻ കത്തിച്ച് പ്രഭാപൂരിത നഗരമാക്കാൻ അടിയന്തരനടപടി
-നഗരറോഡുകൾ എല്ലാ സംവിധാനവുമായി മാതൃകാറോവഡുകളാക്കും.  ഈ കൊല്ലം കോർപറേഷൻ ഓഫീസ്-സി.എച്ച് മേൽപ്പാലം റോഡും സൗത് ബീച്ച്-കോതി റോഡും മാതൃകാപാതയാക്കും
– വെറുതെ റോഡ് നന്നാക്കുന്നതിന് പകരം നഗരമുഖഛായമാറ്റുംവിധം ബോർഡുകളും മറ്റ് സംവിധാനവുമായി ‘ഡിസൈനർ റോഡു’കൾ സ്ഥാപിക്കും
-റോഡുകൾക്ക് വാർഷിക അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനം, ഡിജിറ്റൽ അധിഷ്ഠിത വികസന ആസൂത്രണം, റോഡ് കണക്ടിവിറ്റിമാപ്പ്
-നഗരത്തിന് ട്രാഫിക് പോളിസി
-എലിവേറ്റഡ് ഹൈവേക്ക് സാധ്യതാ പഠനം ഈകൊല്ലം തന്നെ
-ടൂറിസ്റ്റ് സൗഹൃദ നഗരത്തിനായി ടൂറിസം വകുപ്പുമായി ചേർന്ന് ബീച്ച് നവീകരണം, ഹെറിറ്റേജ് വാക്ക്, ചരിത്ര പൈതൃക സംരക്ഷണം, വിവിധയിടങ്ങളിൽ ബോട്ട് സർവീസ്, മാനാഞ്ചിറ സ്ക്വയറിൽ സംഗീത ജലധാര തുടങ്ങി വിവിധ പദ്ധതികൾ
-കോഴിക്കോടിനെ സാംസ്ക്കാരികോത്സവങ്ങളുടെ നഗരമാക്കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സംഗീതോത്സവം, അന്താരാഷ്ട്ര നാടകോത്സവം.
-അന്താരാഷ്ട്ര കൺവെൻഷൻ സെൻററിനുള്ള സാധ്യതാ പഠനവും കരട് പദ്ധതിതയ്യാറാക്കലും ഈകൊല്ലം
-മൊഫ്യൂസിൽസ്റ്റാൻറ് കേരളത്തിലെ എറ്റവും മികച്ച സ്റ്റാൻാക്കും. മെഡിക്കൽ കോളജ്, മീഞ്ചന്ത ബസ് ടെർമിനൽ നിർമ്മാണം ഈകൊല്ലം തുടങ്ങും.
-കല്ലായിപുഴ നവീകരണത്തിനുള്ള 7.5 കോടിയുടെ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
-സെൻട്രൽമാർക്കറ്റടക്കം എല്ലാമാർക്കറ്റും നവീകരിക്കും. മത്സ്യതൊഴിലാളികൾക്ക് വിശ്രമകേന്ദ്രം. ആദ്യത്തേത് സൗത് ബീച്ചിൽ.
-മികച്ച കായിക നഗരമാക്കാൻ കർമ്മപദ്ധതി. കളിസ്ഥങ്ങളുടെ നവീകരണത്തിനുള്ള നിയമതടസങ്ങൾ മാറ്റും.
-കോർപറേഷൻ സേ്പാർട്സ് കൗൺസിൽ മൂന്ന് മാസത്തിനകവും കോർപറേഷൻ സേ്പാർട്സ് അകാദമി ഒരുകൊല്ലത്തിനകവും രൂപവത്ക്കരിക്കും
-നൈനാം വളപ്പ് -സൗത് ബീച്ച് ഭാഗത്തിന് പ്രത്യേകമായി പള്ളിക്കണ്ടിയിൽ സേ്പാർട്സ് കം കമേഴ്സ്യൽ കോംപ്ലക്സ്. ഈകൊല്ലം തന്നെ വിശദ പദ്ധതിരേഖ തയ്യറാക്കും
-ഗവ. ആർട്സ് കോളജിൽ സിന്തറ്റിക് ട്രാക്കും മിനി സേ്റ്റഡിയവും
-രണ്ട് കൊല്ലത്തിനകം തീരമേഖലയിലും കുന്നിൻ പ്രദേശങ്ങളിലുമടക്കം എല്ലായിടത്തും കുടിവെള്ളം
-ശ്മശാനങ്ങൾ ആധുനിക വത്ക്കരിക്കും. മൃഗങ്ങൾക്ക് പ്രത്യേക ശ്മശാനം. മൃഗാശുപത്രിയിലൊന്നിൽ അത്യാഹിത വിഭാഗം.
-പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിന് പുതിയ ലോറി ടെർമിനൽ. പഴയത് നവീകരിക്കും
-പ്രാദേശിക സംരഭകരെ പ്രോത്സാഹിപ്പിക്കാൻ ‘എൻറർപ്രൈസിങ് കോഴിക്കോട്’ പദ്ധതി ഈകൊല്ലം തന്നെ
-നടക്കാവിൽ പുതിയ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന് നടപടി ഈകൊല്ലം തുടങ്ങും
-നഗരത്തിൽ വിശാലമായ വയോജന സൗഹൃദ കേന്ദ്രം
-വനിതകൾക്ക് ഇ-ഓട്ടോ വഴിയോര വ്യാപാര സംരംഭങ്ങൾ
-10 കുടുംബശ്രീ ജനകീയ ഹോട്ടലുകൾ കൂടി
-കടലാസ് രഹിത ഓഫീസ് പ്രാവർത്തികമാക്കി സേവനങ്ങൾ പ്രത്യേക മൊബൈൽആപ് വഴി വിരൽത്തുമ്പിലാക്കും. ഇതിനായി കൺസൾട്ടൻസിയെ ഈകൊല്ലംതന്നെ ചുമതലപ്പെടുത്തും
-കോർപറേഷന് ഐ.എസ്.ഒ അംഗീകാരം ഈ കൊല്ലം തന്നെ നേടും
-ജനങ്ങൾക്കുള്ള സേവനവും മറ്റും ഉൾക്കൊള്ളിച്ച് മെയ്മാസം തന്നെ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും
-പുതിയ ആശയങ്ങൾ കണ്ടെത്താനും ഗുണനിലവാരമുയർത്താനും നിരീക്ഷണം നടത്താനും ‘കൺസൾട്ടേറ്റീവ് കമ്മറ്റി’യുണ്ടാക്കും
-ഓഫീസ് പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമായി വിലയിരുത്താൻ വ്യവസായ-വ്യപാരി-സന്നദ്ധ സംഘടനകളെയും പൊതു പ്രവർത്തകരെയും ഉൾക്കൊള്ളിച്ച് ‘വിലയിരുത്തൽ സമിതി’.
-സേവനങ്ങളിൽ കാലതാമസം, അഴിമതി എന്നിവ പരിഹരിക്കാൻ തുടർച്ചയായി മേയറുടെ പരാതി പരിഹാര സഭകൾ വിളിച്ചു ചേർക്കും
-ജീവനകാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ജീവനക്കാർക്ക് കൃത്യമായ ഇടവേളയിൽ ഇൻസർവീസ് പരിശീലനം
-കോർപറേഷൻ ഓഫീസിൽ മുഴുവൻ സെക്ഷനിലും സി.സി.ടി.വി.  ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനം ശമ്പള ബില്ലുമായി ബന്ദിപ്പിക്കും
-വരുമാനം വർധിപ്പിക്കാൻ മുഴുവൻ ഫീസും നികുതിയും പിരിച്ചെടുക്കും. പുതിയഹാളുകളുടെ വാടക കൂട്ടും.
-ഫയലുകൾ കെട്ടിക്കിടക്കുന്നത് തടയാൻ ജൂൺ -ജൂലൈമാസം പ്രത്യേക അദാലത്തുകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close