KERALAlocaltop news

ലഹരി വിൽപ്പന; അമ്മാവനും മരുമകനും പിടിയിൽ : കോഴിക്കോട് മാറാടിലെ വീട്ടിൽ നിന്നും 60 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് ഇരുവരും പിടിയിലായത്

കോഴിക്കോട് : മാറാടുള്ള വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന മാറാട് സ്വദേശി കട്ടയാട്ട് പറമ്പിൽ കമാലുദ്ധീൻ കെ.പി (45) മരുമകൻ ബേപ്പൂർ സ്വദേശി ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ ആഷിക്ക് എൻ (25) എന്നിവരെ
നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ.രാജേഷ് കുമാറിന്റെ
നേത്യത്വത്തിലുള്ള മാറാട് പോലീസും ചേർന്ന് പിടികൂടി.

മാറാട് വായനശാല ഭാഗത്തെ കമാലുദീന്റെ വീട്ടിൽ മാറാട് എസ്.ഐ വിനോദ് നടത്തിയ പരിശോധനയിൽ 60 ഗ്രാം ബ്രൗൻ ഷുഗറുമായിട്ടാണ് ഇരുവരും അറസ്റ്റിലായത്.
കോഴിക്കോട് പാളയം ഭാഗത്ത് ഉന്തുവണ്ടി കച്ചവടം നടത്തുന്ന കമാലുദ്ധീൻ മരുമകനായ ബേപ്പൂർ ഹാർബറിലെ ബോട്ടിലെ തൊഴിലാളിയായ ആഷിക്കിനേയും കൂട്ടി മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു.

ഇവർ രാജസ്ഥാനിൽ നിന്നുമാണ് ബ്രൗൺ ഷുഗർ വിൽപനക്കായി കൊണ്ട് വന്നത്.ചെറു പാക്കറ്റു കളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ നാല് ലക്ഷത്തോളം രൂപ വരും. ഇവർ ലഹരിക്ക് അടിമയാണെന്നും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.
വീട് കേന്ദ്രികരിച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ച് വരവെയാണ് രഹസ്യ വിവരത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവർ വലയിലായത്.

ആഷിക്കിന് കോഴിക്കോട് ജില്ലയിലെ കസബ, ഫറോക്ക്, മാറാട്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്,കളവ്, റോബറി, എന്നീ പതിമൂന്നോളം കേസുകളുണ്ട്.

പിടിയിലായ ഇവർക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളുമായുള്ള ബന്ധത്തെ പറ്റിയും ഇവർ
ആർക്കെല്ലാമാണ് ഇത് വിൽപ്പന നടത്തുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാറാട് സർക്കിൾ ഇൻസ്പെക്ട്ടർ എൻ .രാജേഷ് കുമാർ പറഞ്ഞു.

മാറാട് സ്റ്റേഷനിലെ എസ്.ഐ മാരായ വിനോദ്, അജിത്ത്, അബ്ബാസ്, എ എസ് ഐ ഷാജു, ഷനോദ് കുമാർ ,scpo ഗിരീഷ് , Asi ബൈജു,ഷിബില , സുനേന എന്നിവരും , നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും , ആന്റി നാർക്കോട്ടിക്ക് ഷാഡോസും ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close