ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാനയെ തീകൊളുത്തിക്കൊന്ന് നാട്ടുകാരുടെ ക്രൂരത. നാട്ടിലിറങ്ങിയ കാട്ടാനയുടെ ദേഹത്തേക്ക് ടയറില്‍ തീ കത്തിച്ച് എറിയുകയായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ മസിനഗുഡിയിലാണ് സംഭവം. അന്‍പത് വയസുള്ള ആനയാണ് ചരിഞ്ഞത്.
ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും അതിന് സാധിക്കാതെ വരികയായിരുന്നു. പ്രദേശ വാസികള്‍ ഈ ദാരുണ കാഴ്ച കണ്ടുനില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീപ്പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.
മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് മുന്നിലാണ് സംഭവം. വീഡിയോ ചര്‍ച്ചയായതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ആനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസവും തമിഴ്നാട്ടില്‍ സമാനമായ ക്രൂരത അരങ്ങേറിയിരുന്നു. 15 വയസ് പ്രയമുള്ള ആനയെ ഷോക്കടിപ്പിച്ച് കൊന്നിരുന്നു. കൊയമ്പത്തൂര് ജില്ലയിലെ സെമ്മേദു വില്ലേജിലായിരുന്നു സംഭവം.