KERALAlocalOtherstop news

കണ്‍മുന്നില്‍ ആത്മഹത്യാരംഗം, മുതിര്‍ന്നവര്‍ അമ്പരന്ന് നിന്നപ്പോള്‍ എസ് പി സി കേഡറ്റ് രക്ഷകയായി

അനാമികയാണ് താരം. കണ്‍മുന്നില്‍ ജീവന്‍ പിടയുന്നത്കണ്ടപ്പോള്‍ ഭയചകിതയായില്ല. മുതിര്‍ന്നവര്‍ പോലും അമ്പരന്നു നിന്നപ്പോള്‍ പത്താം ക്ലാസുകാരി അനാമികയിലെ എസ്പിസി കേഡറ്റ് ഉണര്‍ന്നു. ഒരു ജീവന്‍ രക്ഷപ്പെടുത്തി. അനാമികയെ കുറിച്ച് പി വിജയന്‍ ഐ പി എസിന്റെ എഫ് ബി പോസ്റ്റ് വൈറലായിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം….

ഇത് അനാമിക.പി.തിരുവാലി GHSS ലെ സീനിയര്‍ SPC കേഡറ്റ്. 10ാം ക്ലാസ്സുകാരിയായ അനാമികയുടെ ധീരോചിതവും അവസരത്തിനൊത്തതുമായ ഇടപെടല്‍ മൂലം രക്ഷപ്പെടുത്തിയത് ആത്മഹത്യാശ്രമത്തിനിടെ കയറില്‍ പിടഞ്ഞു കൊണ്ടിരുന്ന ഒരു ജീവനെയാണ്. രംഗം കണ്ടു വന്ന അനാമിക കയറില്‍ പിടയുന്ന ആളെ ഉയര്‍ത്തി കൂട്ടുകാരിയോട് കയറഴിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.മുതിര്‍ന്നവര്‍ പോലും അമ്പരന്നു നില്‍ക്കാനിടയുള്ള ആ സാഹചര്യത്തില്‍ പകച്ചു നില്‍ക്കാതെ ഇടപെടാന്‍ കഴിഞ്ഞത് കേഡറ്റെന്ന നിലയില്‍ ലഭിച്ച പരിശീലനങ്ങളുടെയും ക്ലാസ്സുകളുടേയും സഹായം കൊണ്ടു കൂടിയാണെന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു.

പി വിജയന്‍ ഐ പി എസിനും അഭിനന്ദനം..

പോസ്റ്റിന് താഴെ വന്ന ഒരു കമെന്റ് : ഇതിന് ആദ്യമായി നന്ദി പറയേണ്ടത് ശ്രീ പി വിജയന്‍ ഐ എപ് എസ് അവര്‍കള്‍ക്കാണ്. എസ്പിസിയുടെ ഉപജ്ഞാതാവ് സാറാണല്ലോ. രണ്ട് വര്‍ഷം ഈ കേഡറ്റിന് ലഭിച്ചിരിക്കുന്ന ട്രെയ്‌നിംഗാണ് ആത്മധൈര്യം നല്‍കിയത്. ഇവര്‍ക്ക് മറ്റ് കേഡറ്റുകളെ പോലെ അംഗീകാരം ലഭിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close