localSportstop news

യുവ സംവിധായകന്‍ ജസീല്‍ തെക്കേക്കര രചനയും സംവിധാനവും നിര്‍വഹിച്ച അഞ്ച് ഹൃസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു

കോഴിക്കോട്: യുവ സംവിധായകന്‍ ജസീല്‍ തെക്കേക്കര രചനയും സംവിധാനവും നിര്‍വഹിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍താരം ഐ.എം വിജയന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം ഉള്‍പ്പെടെ അഞ്ച് ഹൃസ്വചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് മെട്രോഹോട്ടല്‍ ഹാളില്‍ നടന്നു. ബ്രേത്ഹിയര്‍, വയലിന്‍, മലര്‍, റിംഗ്, പാസം എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബ്രേത്ഹിയറിലാണ് ഐ.എം. വിജയന്‍ അഭിനയിച്ചത്. മൂക ക്രിയേഷന്‍സ്, ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ഷോര്‍ട്ട്ഫിലിം നിര്‍മിച്ചത്. സംഭാഷണങ്ങളില്ലാതെ ചിത്രീകരിച്ച ഹൃസ്വചിത്രങ്ങള്‍, തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയിലുള്‍പ്പെടെ 60 ഓളം അന്താരാഷ്ട്രവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രകാശന ചടങ്ങ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. കമാല്‍ വരദൂര്‍ മുഖ്യാതിഥിയായി. ജസീര്‍ തെക്കേക്കര, നിര്‍മാതാവ് ഷെയ്ക്ക് മുഹമ്മദ് മൂസ, സാജിതാ കമാല്‍, കെ.ടി ഗോപാലന്‍ സംസാരിച്ചു.
പ്രപഞ്ചത്തില്‍ എല്ലാവരും പരസ്പരം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ബ്രീത് ഹിയര്‍ നല്‍കുന്നത്. അംന കമാല്‍ നായികയായ വയലിന്‍ കുട്ടികളില്‍ സ്വന്തം താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. തീവ്രവാദത്തിനെതിരെയുള്ള ശക്തമായ സന്ദേശം നല്‍കുന്നതാണ് റിംഗ് എന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രം. അറബി ഭാഷയിലാണ് റിംഗ് എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലര്‍ എന്ന ഷോര്‍ട്ട്ഫിലിമില്‍ വികസിത രാജ്യങ്ങളില്‍ രാത്രികാലങ്ങളിലെ സ്ത്രീകളുടെ ദുരനുഭവങ്ങളാണ് പ്രമേയമാക്കിയത്. സമൂഹത്തിന്റെ ശക്തി കുട്ടികളാണെന്നും അവരെ വര്‍ണ്ണങ്ങളുടെ സ്‌നേഹത്തിന്റെ വഴിയില്‍കൊണ്ടുപോകണമെന്നുമുള്ള സന്ദേശമാണ് പാസം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close