കോഴിക്കോട് : ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടത്തിയ സാന്ത്വന സ്പർശം അദാലത്തിലെ വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ജില്ലാ ഇൻഫർമേഷൻ ഓഫിസ് വാർത്ത പത്രിക പുറത്തിറക്കി. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പത്രിക പ്രകാശനം ചെയ്തു. എം.എൽ.എ മാരായ വി.കെ.സി മമ്മത് കോയ, പി.ടി.എ റഹിം എന്നിവർ പങ്കെടുത്തു. ഹ്രസ്വ ചിത്രങ്ങളുടെ സി.ഡി. ‘ഇനിയും മുന്നോട്ട്’ മന്ത്രി കെ.ടി. ജലീൽ പ്രകാശനം ചെയ്തു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളായ ലൈഫ്, ആർദ്രം, പൊതു വിദ്യാഭ്യാസം, പെൻഷൻ, ഭക്ഷ്യ വിതരണം തുടങ്ങിയ വിഷയങ്ങളിൽ അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് പുറത്തിറക്കിയത്.
ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ നടത്തുന്ന സാന്ത്വന സ്പർശം അദാലത്ത് കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നീ കേന്ദ്രങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി നടന്നത്.