മലയാള സിനിമയിലെ പ്രമുഖ സംവിധായകന്‍ രഞ്ജിത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം. ധര്‍മജന്‍ ബോള്‍ഗാട്ടിയെ രംഗത്തിറക്കി യു ഡി എഫും രംഗത്തുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സംവിധായകന്‍ രഞ്ജിത്ത് മത്സരിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. നഗരത്തിലെ സാംസ്‌കാരിക സദസുകള്‍ക്ക് പരിചിതമായ മുഖം കൂടിയാണ് രഞ്ജിത്തിന്റേത്. കോഴിക്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനുകളെ ഭാഗ്യമായി കാണുന്ന സംവിധായകന് നഗരത്തിന്റെ വിവിധ മേഖലകളുമായി അടുത്ത ബന്ധമുണ്ട്. പ്രദീപ് കുമാര്‍ എം എല്‍ എക്ക് കീഴില്‍ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ഡലം കൂടിയാണ് കോഴിക്കോട് നോര്‍ത്ത്.
യു ഡി എഫിന് വേണ്ടി ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറെന്ന് പറയുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചു. യു ഡി എഫ് ആവിഷ്‌കരിക്കുന്ന സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ട ധര്‍മജന്‍ ബാലുശ്ശേരിയില്‍ വിവിധ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
കര്‍ഷക സമരത്തെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കിയ പാര്‍വ്വതി കഴിഞ്ഞ ദിവസം അമ്മയുടെ മന്ദിരം ഉദ്ഘാടന വേദിയില്‍ സ്ത്രീകളായ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കാത്തതിനെ ചോദ്യം ചെയ്തതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതി യുവതലമുറയെ ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ.് സോഷ്യല്‍ മീഡിയക്ക് വലിയ സ്വാധീനമുള്ള തിരഞ്ഞെടുപ്പില്‍ പാര്‍വതിയെ ഒപ്പം കൂട്ടുന്നത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് സി പി എം അനുഭാവമുള്ള സിനിമാപ്രവര്‍ത്തകര്‍. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പാര്‍വതി അറിയിച്ചു.
സിനിമാ താരങ്ങളായ മുകേഷും ഗണേഷ്‌കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി ജനവിധി തേടാനുണ്ടാകും.