KERALAlocaltop news

ബൈക്കിലെത്തി മാല മോഷണം: പ്രതി അറസ്റ്റിൽ

ഇരുപത്തിരണ്ട് ദിവസം, അറുപതോളം കിലോമീറ്റർ, നൂറ്റി അമ്പതിലധികം സിസിടിവി ദൃശ്യങ്ങൾ, ആയിരത്തി അഞ്ഞൂറോളം ബൈക്കുകൾ... *

 

കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ച് പറിച്ചു കൊണ്ടുപോയ പ്രതി പോലീസ് പിടിയിൽ. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43 വയസ്സ്) നെയാണ് കോഴിക്കോട് ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പോലീസും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.

ജൂൺ 22 ന് വൈകിട്ടാണ് സംഭവം നടന്നത്. ടൗൺ  അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ
പുതിയാപ്പ ഹയർ സെക്കണ്ടറി സ്കൂളിന് പിറകു വശത്തെ ഇടവഴിയിലൂടെ മകൻ്റെ കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരാൻ പോകുകയായിരുന്ന ചെറുപുരയ്ക്കൽ ഊർമിളയുടെ മൂന്നര പവർ സ്വർണ്ണമാല ബൈക്കിലെത്തി കവർച്ച നടത്തി പോകുകയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സബ്ബ് ഇൻസ്‌പെക്ടർ യു. സനീഷിൻ്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഡപ്യൂട്ടി കമ്മിഷണർ കെ.ഇ ബൈജുവിൻ്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കവർച്ച നടത്തിയ ആളുടെ അവ്യക്ത രൂപവും കവർച്ച നടത്തിയ ആൾ വന്നത് ഗ്ലാമർ ബൈക്കിലാണെന്നു മുള്ള ദൃശ്യംലഭിക്കുകയും ചെയ്തു.തുടർന്ന് ഇയാളുടെ യാത്രയിലുള്ള നൂറ്റി അമ്പതോളം സിസിടിവി ദൃശ്യങ്ങൾ
അതുപതോളം കിലോമീറ്റർ യാത്ര ചെയ്ത് പരിശോധിക്കുകയും ആയിരത്തി അഞ്ഞൂറോളം ഗ്ലാമർ ബൈക്കുകളുടെ വിവങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
പോലീസിൻ്റെ രഹസ്യ നിരീക്ഷണത്തിലുള്ള സുരേഷ് ബാബു നിരന്തരം ജില്ലയുടെ പല ഭാഗങ്ങളിലും കറങ്ങി നടന്നിരുന്ന ശാസ്ത്രീയ തെളിവുകളും ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം ഇയാൾ കോഴിക്കോട് ബീച്ച് ഭാഗങ്ങളിൽ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ്,വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഈ കവർച്ച കൂടാതെ നിരവധി കവർച്ച ശ്രമങ്ങൾ നടത്തിയിരുന്നതായും കവർച്ച നടത്തിയ സ്വർണ്ണമാല വിറ്റതായും സുരേഷ് സമ്മതിച്ചു.ജില്ലക്ക് അകത്തും പുറത്തും പ്രതി മറ്റു കവർച്ചകൾ നടത്താൻ സാധ്യത ഉള്ളതായും കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾ നടത്തുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ടെന്നും എ.സി.പി ബിജുരാജ് പറഞ്ഞു.പ്രവാസ ജീവിതം നയിച്ചിരുന്ന സുരേഷ് ബാബു നാട്ടിലെത്തി ആശാരിപണി ചെയ്തു വരികയായിരുന്നു.ഇതിനിടെ ചീട്ടുകളിയിലും ഒറ്റ നമ്പർ ലോട്ടറിയിലുമായി കൈയ്യിലുണ്ടായിരുന്ന കാശെല്ലാം നഷ്ടമായപ്പോൾ പലിശക്ക് കടം വാങ്ങി കളി തുടരുകയായിരുന്നു.എല്ലാം നഷ്ടമായപ്പോൾ കവർച്ചയിലേക്ക് നീങ്ങുകയായിരുന്നു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,എ.കെ അർജുൻ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം,വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അരുൺ വി.ആർ,സീനിയർ സിപിഒ ജയേഷ്
സൈബർ സെല്ലിലെ സ്കൈലേഷ്
എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close