കോഴിക്കോട്: നികുതി വെട്ടിച്ച് കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിക്കു വേണ്ടി ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന ഒന്നര കിലോയോളം സ്വർണാഭരണങ്ങർക്ക് 68 ലക്ഷത്തോളം രൂപ പിഴ ഈടാക്കി ഉടമയ്ക്ക് വിട്ടുനൽകി. മുബൈയിൽ നിന്നും കോഴിക്കോട്ടെയ്ക്ക് ട്രയിനിൽ കൊണ്ടുവന്ന മതിയായ രേഖകൾ ഇല്ലാത്ത 1426.70 ഗ്രാം സ്വർണ്ണാഭരണങ്ങൾ റെയിൽവെ പോലീസ് കണ്ടെത്തിയത് താമരശ്ശേരി സ്ക്വാഡിനെ ഏൽപ്പിച്ചാണ് പിഴ ഈടാക്കിയത്.. ജി എസ് ടി വകുപ്പിൻ്റെ വിശദമായ പരിശോധനയിലും കാരിയറെ ചോദ്യം ചെയ്യതതിൽ നിന്നും നികുതി വെട്ടിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുപോകുന്നതാണ് എന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 130 പ്രകാരം സ്വർണ്ണാഭരണങ്ങൾ
കണ്ടുകെട്ടാൻ നോട്ടീസ് നൽകിയിരുന്നു. . ഇതേ തുടർന്ന് നികുതി ഇനത്തിൽ 191748 രൂപയും പിഴയിനത്തിൽ 6583364 രൂപയും ഉൾപ്പെടെ മൊത്തം 67,75,112 രൂപ ഈടാക്കി (online payment) സ്വർണ്ണം വിട്ടുകൊടുത്തു. കോഴിക്കോട് ജില്ലയിൽ സെക്ഷൻ 130 പ്രകാരം പിഴ ഈടാക്കിയ ആദ്യത്തെ കേസ് ആണ് . പരിശോധനയിൽ ഹരികൃഷണൻ ടി, സ്റ്റേറ്റ് ടാക്സ് ഓഫീസർ , അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാർ ശശിധരൻ ഇല്ലത്ത്,
ഗോപകുമാർ ,ശ്രീ വാസു, പ്രഭാത് , ഡ്രൈവർ മനോജ് എന്നിവർ പങ്കെടുത്തു.