localtop news

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായുള്ള സയൻസ് മോഡലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഓൺലൈൻ പ്രദർശനവും നോബൽ സമ്മാന ജേതാവായ സി വി രാമനെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണവും സംഘടിപ്പിച്ചു.
ശ്രീ ചിത്തിര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. മനോജ് കോമത്ത് ദേശീയ ശാസ്ത്രദിനത്തിൽ മുഖ്യാതിഥിയായിരുന്നു. സി വി രാമന്റെ ശാസ്ത്രാഭിരുചിയും ശാസ്ത്രത്തോടുള്ള അഭിനിവേശവും മാതൃകയാക്കണമെന്നു സി വി രാമന്റെ ജീവിതവും ശാസ്ത്ര സംഭാവനകളും അനുസ്മരിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജെ. രമ അധ്യക്ഷം വഹിച്ചു.ഒരു രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക വളർച്ചയ്ക്ക് ശാസ്ത്രവും സാങ്കേതികവിദ്യയും അനിവാര്യമാണെന്ന് അവർ പറഞ്ഞു. ശാസ്ത്ര-സാങ്കേതികത മികച്ചരീതിയിലുള്ള വളർച്ച രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിനാലാണ് കോവിഡ് 19 നുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ നമ്മുടെ രാജ്യം വിജയിച്ചതെന്നും ഡോ. രമ പറഞ്ഞു.
നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും കോവിഡ് 19 സാഹചര്യത്തിലാണ് സമൂഹത്തിന്റെ നിലനിൽപ്പിനായി വ്യത്യസ്ത സാങ്കേതികവിദ്യകളുടെ സംയോജനം യഥാർത്ഥ അർത്ഥത്തിൽ സാധ്യമായതെന്നും ഡോ. രമ പറഞ്ഞു. സാങ്കേതികതയുടെ മികച്ച ഇടപെടൽ കോവിഡ് -19 കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നും ഡോ. രമ കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിനും ആഗോളതാപനം മാറ്റുന്നതിനും കൂടുതൽ സാങ്കേതിക ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും അവർ ഊന്നി പ്പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ മഹി തേജ തല്ലൂരി, ആര്യ എസ്.എസ്., അമൻ ത്രിപാഠി, അനീജ കെ. ജെ. എന്നിവർ സയൻസ് ഡേ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. നഗര കാർഷിക മേഖലയ്ക്ക് വേണ്ടിയുള്ള ഐഒടി അടിസ്ഥാനമാക്കിയുള്ള മൾട്ടി പർപ്പസ് യൂണിഫോം വാട്ടർ ഷവറിംഗ് സംവിധാന മാണ് ഒന്നാം സ്ഥാനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
എൻഐടിസിയിൽ നിന്നുള്ള അശ്വിൻ കെ. കൃഷ്ണൻ അവതരിപ്പിച്ച ഐഒടി അധിഷ്ഠിത ഹോസ്പിറ്റൽ മാനേജ്മെന്റ് സിസ്റ്റത്തിന് രണ്ടാം സമ്മാനവും ജി കിരൺ കുമാർ അവതരിപ്പിച്ച ഐഒടി അധിഷ്ഠിത ഹോം മാനേജുമെന്റ് സിസ്റ്റത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ് , ഡോ. സി. ശരദാമ്പാൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close