KERALAlocaltop news

25-ാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. നവ്യാനുഭവമായി ചതുർദിന വിർച്വൽ സമ്മേളനം.

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 25-ാമത് പ്രൊഫ്‌കോൺ – ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢോജ്ജ്വല  സമാപനം. അഞ്ച് വേദികളിലായി രണ്ട് ഭാഷകളിൽ അമ്പതിലേറെ സെഷനുകളിലായി ഒരുക്കിയ സമ്മേളനം ആഗോള തലത്തിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സാധാരണ ഗതിയിൽ ജില്ലാ ആസ്ഥാനങ്ങളിൽ പതിനായിരകണക്കിന് വിദ്യാർഥികളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കാറുള്ള സമ്മേളനം, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിർച്വൽ ആയി സംഘടിപ്പിച്ചത് നവ്യാനുഭവമായി.  വ്യാഴാഴ്ച ആരംഭിച്ച ചതുർദിന സമ്മേളനം ഒരേ സമയം നിരവധി സെഷനുകൾ ഒരുക്കി മുൻകൂറായി രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്ന വിധമാണ് സജ്ജീകരിച്ചിരുന്നത്.
1995 ൽ തുടക്കമിട്ട പ്രൊഫ്‌കോൺ ഇക്കുറി 25 വർഷം പൂർത്തിയാക്കി. പ്രൊഫഷണൽ വിദ്യാർത്ഥി തലങ്ങളിലെ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക മേഖലകളെ ഉൾക്കൊണ്ട്  പരമാവധി ഓൺലൈൻ സാധ്യതകളെ പ്രയോജനപ്പെടുത്തിയുള്ള വൈവിധ്യമാർന്ന ചർച്ചകൾ കൊണ്ട് സമ്മേളനം വ്യതിരക്തമായി.
കൂടാതെ, സമാപന സമ്മേളനം തത്സമയം സംസ്ഥാനത്തും അന്തർ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നൂറുകണക്കിന് കേന്ദ്രങ്ങളിൽ നടന്നു.
സമാപന സമ്മേളനം പ്രമുഖ ക്വുർആൻ വിവർത്തകൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി കെ. താജുദ്ധീൻ സ്വലാഹി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, റഷീദ് കുട്ടമ്പൂർ, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹികമി, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീൽ, ട്രഷറർ കെ. മുനവ്വർ, സെക്രട്ടറിമാരായ ശമീൽ മഞ്ചേരി, ഷഹബാസ് കെ. അബ്ബാസ്, ഷദീദ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.
‘വയലറ്റ്സ്’ ഗേൾസ് ഗാതറിംഗിൽ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി, ഡോ. സി. റസീല, ശിഫാ ഹാരിസ്, അലീഫ സുഹൈർ എന്നിവർ സംബന്ധിച്ചു. അക്കാഡമിക് സെഷനിൽ എൻട്രി ആപ്പ് സി.ഇ.ഒ മുഹമ്മദ് നിസാമുദ്ധീൻ, റുസ്തം ഉസ്മാൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന വിവിധ സെഷനുകളിലായി ലോക പ്രശസ്ത പണ്ഡിതരായ ശൈഖ് ഇസ്മാഈൽ ബുള്ളോക്ക്, മുഹമ്മദ് ഖാൻ യു.എ.ഇ, നവാസ് മീരാൻ, ഫൈസൽ മൗലവി, അബ്ദുൽ ജബ്ബാർ മദീനി, ത്വൽഹത്ത് സ്വലാഹി, ഹംസ മദീനി, ഷാഫി അൽ ഹികമി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close