സി പി എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഇങ്ങനെ തയ്യാറാക്കുന്ന പട്ടിക വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിടും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാലും ഈ പട്ടികയിലെ പേരുകള്‍ ജില്ലാ കമ്മിറ്റികളിലേക്ക് ചര്‍ച്ചയ്ക്ക് വെക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ കമ്മിറ്റികളുടെ യോഗം.
ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ദേശങ്ങള്‍ :
കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് – എ പ്രദീപ്കുമാര്‍ എം എല്‍ എ, കോഴിക്കോട് സൗത്ത് – സി പി മുസാഫര്‍ അഹമ്മദ്, പേരാമ്പ്ര – മന്ത്രി ടി പി രാമകൃഷ്ണന്, ബേപ്പൂര്‍ – പി എ മുഹമ്മദ് റിയാസ്, കൊയിലാണ്ടി – കെ ദാസന് എം എല്‍ എ/ എം മെഹബൂബ്, തിരുവമ്പാടി – ഗിരീഷ് ജോണ്‍, ബാലുശ്ശേരി – കെ എം സച്ചിന്‍ദേവ്, ഇ രമേശ് ബാബു, കുറ്റിയാടി – കെ പി കുഞ്ഞമ്മദ് കുട്ടി.
തൃശൂര്‍ : ഇരിങ്ങാലക്കുട – കെ ആര് വിജയ, ആര് ബിന്ദു, മണലൂര്‍ – മുരളി പെരുനെല്ലി, വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി, ഗുരുവായൂര്‍ – ബേബി ജോണ്‍, പുതുക്കാട് – കെ കെ രാമചന്ദ്രന്.
തിരുവനന്തപുരം : ആറ്റിങ്ങല്‍ – ഒ എസ് അംബികാ കുമാരി, നേമം – വി ശിവന്‍കുട്ടി, കഴക്കൂട്ടം – മന്ത്രി കടകംപള്ളി സുരേന്ദ്രന്, വര്‍ക്കല – വി ജോയി, വാമനപുരം – ഡി കെ മുരളി, വട്ടിയൂര്‍ക്കാവ് – വികെ പ്രശാന്ത്, പാറശ്ശാല – സി കെ ഹരീന്ദ്രന്‍, കാട്ടാക്കട, ഐ ബി സതീഷ്, നെയ്യാറ്റിന്‍കര, കെ ആന്‍സലന്‍.
വയനാട് : മാനന്തവാടി – ഒ ആര് കേളു എം എല്‍ എ, സുല്‍ത്താന്‍ബത്തേരി – എം എസ് വിശ്വനാഥന്, ടി കെ രമേശ്, എ എം പ്രസാദ്.
കോട്ടയം : കോട്ടയം – അഡ്വ അനില്‍കുമാര്‍, ടി ആര് രഘുനാഥന്, ഏറ്റുമാനൂര്‍ – കെ സുരേഷ് കുറുപ്പ്, വി എന്‍ വാസവന്, പുതുപ്പള്ളി -ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണന്.