കോഴിക്കോട്: കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു സർക്കാരും കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് കെ.എൻ.എ കാദർ എം.എൽ.എ പറഞ്ഞു. വഴിപാട് പോല ആണ്ടിലൊരിക്കൽ ഇഷ്ടക്കാർക്ക് അവാർഡ് കൊടുക്കുക എന്നതിനപ്പുറം കലാകാരൻമാർക്ക് വേദി നൽകാനോ അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ പ്രവർത്തികമാക്കുവാനോ ഭരണകൂടം ശ്രമിക്കുന്നില്ല. ബംഗാൾ പോലും കേരളത്തെക്കാൾ ഇക്കാര്യത്തിൽ. എത്രയോ ഭേദമാണെന്നും കെ.എൻ.എ കാദർ പറഞ്ഞു. .
ആർട്ടിസ്റ്റ് സഗീറിനെ ആദരിക്കാൻ കോഴിക്കോട് സംഘടിപ്പിച്ച “സഗീർ വരയുടെ അര നൂറ്റാണ്ട് ” പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് അഡ്വ. കെ.എൻ.എ. കാദർ എംഎൽഎ ഇക്കാര്യം പറഞ്ഞത്
ചിത്രമെഴുത്തിന്റെ അൻപതാണ്ടുകൾ പിന്നിട്ട സഗീറിനെ ആദരിക്കാൻ ഒരുക്കിയ നാല് നാൾ നീണ്ട ആഘോഷ പരിപാടികൾക്ക് ഇതാടെ പരിസമാപ്തിയായി.
സമാപനച്ചടങ്ങിൽ അസ്വ.ശ്രീധരൻ നായർ ( ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ) അദ്ധ്വക്ഷത വഹിച്ചു. കേരള വഖഫ് ബോർഡ് സി.ഇ.ഒ, ബി.എം ജമാൽ
പത്രപ്രവർത്തകൻ കമാൽ വരദൂർ, എഴുത്തുകാരി ഡോ. ഖദീജ മുംതാസ്
പ്രകാശ് പൊതായ എന്നിവർ സംസാരിച്ചു.
കെ.എൻ.എ കാദർ ആർട്ടിസ്റ്റ് സഗീറിന് ഉപഹാരം നൽകി. ചിത്രകാരൻമാരുടെ കൂട്ടായ്മയായ വരക്കൂട്ടത്തിന്റെ ഉപഹാരം ജോഷി പേരാമ്പ്ര സഗീറിന് സമ്മാനിച്ചു. ആറ് വയസ്സ് മാത്രം പ്രായമുള്ള സൂര്യ രാജേന്ദ്രൻ എന്ന കുട്ടി സഗീറിനെ വരച്ച് സദസിൽ വെച്ച് കൈമാറിയത് കൗതുകം സൃഷ്ടിച്ചു.
അഡ്വ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. അജയ് സാഗ നദി പ്രകാശിപ്പിച്ചു.
സുരേഷ് തിരുവാലി ലൗലി രാജേന്ദ്രൻ എന്നിവർ ഗാനങ്ങളാലപിച്ചു.
സഗീർ വരയുടെ അരനൂറ്റാണ്ട്
കോഴിക്കോട് ആർട്ട് ഗാലറിയിൽ സഗീർ വരച്ച ചിത്രങ്ങളുടെ നാല് ദിവസത്തെ പ്രദർശനം അരങ്ങേറി. അൻപതോളം ചിത്രകാരന്മാർ ഒത്ത് ചേർന്ന് സഗീറിനെ വരച്ച് വരയാദരവ് നൽകുകയും സഗീറുമായി സംവദിക്കുകയും ചെയ്തു. ആലോഷ പരിപാടികളുടെ ഭാഗമായി മെഹഫിൽ രാവും അരങ്ങേറിയിരുന്നു.
o00o