കൽപ്പറ്റ: കൽപറ്റയ്ക്കും വൈത്തിരിക്കും ഇടയിലെ വെള്ളാരംകുന്നിൽ ചരക്കുലോറി ഇടിച്ചുകയറി പില്ലറുകൾ തകർന്ന ബഹുനില കെട്ടിടം ദേശീയപാതയിലേക്ക് നിലം പൊത്തിക്കൊണ്ടിരിക്കുന്നു. ചുണ്ടയ്ക്കും കൽപറ്റയ്ക്കും ഇടയിലുള്ള വെള്ളാരംകുന്നിലെ പെട്രോൾ പമ്പിന് സമീപമുള്ള വിൻഡ്ഗേറ്റ് റസിഡൻസി എന്ന സ്ഥാപനത്തിലേക്ക് ഇന്നു പുലർച്ചെ നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. ഡ്രൈവർ ഗൗതം (70) നെ ആശുപത്രിയിലേക്ക് മാറ്റി .
കെട്ടിടത്തിൻ്റെ തൂണുകൾ തകർന്നത് കാരണം ബംഗളൂരു ദേശീയപാതയ്ക്ക് അഭിമുഖമായി കെട്ടിടം മൊത്തത്തിൽ ചരിഞ്ഞ് കൊണ്ടിരിക്കയാണ്. ഏത് നിമിഷവും തകർന്ന് ഗതാഗതം തടസപ്പെടാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തതവുമായി രംഗത്തുണ്ട്. വയനാട് ടൂറിസം അസോസിയേഷൻ (ഡബ്ല്യു ടി എ ) പ്രസിഡൻ്റ് അലി ബ്രാൻ, ഭാരവാഹികളായ സൈഫു വൈത്തിരി, വി.ഒ വർഗീസ് തുടങ്ങിിവരുടെ നേതൃൃത്വത്തിൽ ഡബ്ല്യു ടി എ യും രക്ഷാപ്രവർത്തനത്തിൻ്റെ മുൻനിിയിലുണ്ട്.