കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധി എഴുതുമെന്ന് ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭന് പറഞ്ഞു. തൊഴിലാളികളെ മറന്നു കൊണ്ട് കുത്തക മുതലാളിമാര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു കൊടുക്കുന്ന രണ്ടു സര്‍ക്കാരുകളും എല്ലാ വിഭാഗം ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്നും, അതിനെതിരെ ജനങ്ങള്‍ നല്കുന്ന മുന്നറിപ്പായി തെരഞ്ഞെടുപ്പ് വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു മുന്നണിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ ഐ എന്‍ ടി യു സി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ഡോ എം പി പത്മനാഭന് ആഹ്വാനം ചെയ്തു. കോഴിക്കോട് വെച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന കണ്വെന്ഷന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫെഡറേഷന് അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം.കെ ബീരാന്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.ടി. പൗലോസ്് ( കൊച്ചി), സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാമകൃഷ്ണന്,. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.എ.വി. രാജീവ് (കോഴിക്കോട്), സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍, കരിക്ക പൊറ്റക്കാട്, അബ്ദുള്‍ റസാഖ്, പി.കെ. നാരായണന് നായര്‍, മൂസ പന്തീരാങ്കാവ്, ഇ.ടി. പപ്പന്, കമല ആര്. പണിക്കര്‍, ഇന്ദിര, റജീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related Articles
Check Also
Close-
എം കെ പ്രേംനാഥ് അനുസ്മരണം
October 6, 2024