കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് ,ആരോഗ്യ കേരളം,ജില്ലാ ടിബി കേന്ദ്രം കോഴിക്കോട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കാലിക്കറ്റ് ചെസ്റ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകക്ഷയ രോഗ ദിനാചരണം നടത്തി. ഐ.എം എ ഹാളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ ജഡ്ജും വഖഫ് ട്രിബ്യൂണല്‍ ബോര്‍ഡ് ചെയര്‍മാനുമായ കെ സോമന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം എ കോഴിക്കോട് പ്രസിഡന്‍റ് ഡോ.എസ് വി രാകേഷ് ആധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട്, ജില്ലാ ടിബി & എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി പ്രമോദ്കുമാര്‍, മുഖ്യാതിഥി ആയിരുന്നു നവീന പുതിയോട്ടില്‍, ഡോ.അജിത് ഭാസ്കര്‍, ഡോ.എ.നവീന്‍, കാലിക്കറ്റ് ചെസ്റ്റ് ക്ലബ് പ്രസിഡന്‍റ് ഡോ.കെ.മധു, ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.മോഹനസുന്ദരം.എസ്, കണ്‍സള്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ് ഡോ. ജയശ്രീ പി ആര്‍, സ്റ്റേറ്റ് ടിബി അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എം രാജന്‍, ജില്ലാ ടിബി ഫോറം പ്രസിഡന്‍റ് ശശികുമാര്‍ ചേളന്നൂര്‍, ജീന്‍ എക്സ്പേര്‍ട്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാത്തിമ ഫാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.
ഐ.എം എ നോര്‍ത്ത് സോണ്‍ ജോയിന്‍റ് സെക്രട്ടറി ഡോ.അജിത് ഭാസ്കര്‍ ക്ഷയരോഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ഷയ രോഗം ഇന്ത്യയില്‍ പൊതുവെ കൂടുതല്‍ ഉണ്ടെങ്കിലും ജില്ലയില്‍ ആശ്വാസമേകുന്ന കണക്കാണ് കാണിക്കുന്നത്. കോവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ അക്ഷയ കേരളം പദ്ധതിയിലൂടെ കിടപ്പ് രോഗികളെയും വാര്‍ധക്യ സഹജമായ രോഗമുള്ളവരെയും അഗതിമന്ദിരങ്ങളിലെ അന്തേവാസികളെയും പ്രത്യേക പരിശോധന ക്യാമ്പുകള്‍ നടത്തി രോഗ സാധ്യത കൂടുതല്‍ ഉള്ളവരെ കണ്ടെത്താന്‍ നടത്തിയ പരിപാടികളെയും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ ജഡ്ജ് .കെ സോമന്‍ പ്രത്യേകം അഭിനന്ദിച്ചു.
ക്ഷയരോഗ നിയന്ത്രണത്തിനായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായുള്ള മുക്ത് 2021 സോവനീറിന്‍റെ ലോഗോപ്രകാശനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, മുഖ്യാതിഥി നവീന പുതിയോട്ടിലിനു നല്കി കൊണ്ട് നിര്‍വഹിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡി.ആര്‍ ടി ബി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ വി. മുഹമ്മദ് നിയാസ്, വൈഷണവ്, സുനീഷ്, സിനിയ മറിയം എന്നീ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
ക്ഷയ രോഗ ദിനാചരണ പരിപാടിയുടെ ഭാഗമായി മലബാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ.പ്രതിഭാ ദബാസ് ഗ്ലോബല്‍ എപ്പിഡമോളജി ഓഫ് ടിബി ഇന്‍ കംപാരിസണ്‍ ടു ഇന്ത്യ എന്ന വിഷയത്തെപ്പറ്റിയും, പോസ്റ്റ് കോവിഡ് സിന്‍ഡ്രോമും അതിന്‍റെ മാനേജ്മെന്‍റും എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്‍റ്.പ്രൊഫസര്‍ ഡോ ആര്‍.എസ്.രജസിയും സെമിനാര്‍ അവതരിപ്പിച്ചു.
ക്ഷയരോഗ ദിനസന്ദേശം ആലേഖനം ചെയ്ത മാസ്ക്കുകള്‍ പൊതു സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു.
ക്ഷയരോഗ നിര്‍മാര്‍ജനത്തിന് സമയമായി എന്ന് വിളിച്ചോതുന്ന ഈ വര്‍ഷത്തെ ക്ഷയരോഗ ദിനസന്ദേശം ദ ക്ലോക്ക് ഈസ് ടിക്കിങ് ( The Clock is Ticking )എന്നതാണ്.
ജില്ലയിലെ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, എയ്ഡ്സ്& ടിബി നിയന്ത്രണവുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, ബ്ലഡ് ഡോണേഴ്സ് പ്രവര്‍ത്തകര്‍, റെഡ് ക്രോസ് – എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുനൂറോളം പ്രവര്‍ത്തകര്‍ സമ്മേളനത്തിലും സെമിനാറിലും പങ്കെടുത്തു.