കോഴിക്കോട്: സർക്കാരിൻ്റെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ച പറോപ്പടി സെൻ്റ് ആൻ്റണീസ് ഫൊറോന ദേവാലയത്തിന് കോഴിക്കോട് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ അഭിനന്ദനങ്ങൾ. ഹോസാന ഞായറിലെ നാല് വിശുദ്ധ കുർബ്ബാനകൾക്കും ടോക്കൺ മുഖേനയാണ് വിശ്വാസികളെ ദേവാലയത്തിലേക്ക് പ്രവേശിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനാണ് ഓരോ തിരുക്കർമ്മങ്ങളിലും ടോക്കൺ മുഖേന നിയമപരമായ എണ്ണം ആളുകൾക്ക് പ്രവേശനം ഏർപ്പെടുത്തിയത്. വിവരമറിഞ്ഞ നഗരസഭ ഹെൽത്ത് ഓഫീസർ ഡോ . ആർ.എസ് .ഗോപകുമാർ ദേവാലയ അധികൃതരെ നേരിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. എല്ലാ മതവിഭാഗങ്ങൾക്കും മാതൃകയാണ് പറോപ്പടി ദേവാലയത്തിൻ്റെ നടപടിയെന്ന് ഡോ. ഗോപകുമാർ പറഞ്ഞു. വികാരി ഫാ. ഡോ . ജോസ് വടക്കേടം, അസി. വികാരി ഫാ. ജോസഫ് ലിവിൻ, പാരിഷ് സെക്രട്ടറി തോമസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോവിഡ് നിയന്ത്രണങ്ങൾ. പെസഹ വ്യാഴം, ദു:ഖ വെള്ളി, ദു:ഖശനി, ഈസ്റ്റർ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്കുംടോക്കൺ ഏർപ്പെടുത്തിയിട്ടുണ്ട്.
Related Articles
August 1, 2024
155
ദുരന്തഭൂമിയില്‍ സൈന്യമൊരുക്കിയ ബെയ്ലി പാലം തുറന്നു, വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി
September 30, 2021
355
മെസിക്കല്‍ കോളേജ് കാമ്പസ് ഹയര്‍സെക്കണ്ടറി സ്ക്കൂള് പ്രോ – മീറ്റ്. 2021 സംഘടിപ്പിച്ചു
Check Also
Close-
എസ്കേപ്പ് ടവർ ” നോവൽ പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു
September 10, 2024