കോഴിക്കോട്: വെജിറ്റേറിയന്‍ ഭക്ഷണ രംഗത്ത് കോഴിക്കോടിന്റെ മുഖമുദ്രയായി മാറിയ ഓംകാര ഹോട്ടലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 3 മുതല്‍ 7 വരെ ഉത്തരേന്ത്യന്‍ ചാട്ടിന്റെയും ദോശയുടെയും ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് പാളയം റോഡില്‍ ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിക്ക് സമീപമുള്ള ഓംകാര ഹോട്ടലില്‍ വെച്ച് വൈകീട്ട് 4 മണി മുതല്‍ 10 മണിവരെയാണ് ഫ്യൂഷന്‍ ഫുഡ് ഫെസ്റ്റ് നടക്കുന്നത്.
കോഴിക്കോടിന്റെ ആദ്യകാലത്ത് ശ്രദ്ധേയമായ വെജിറ്റേറിയന്‍ ഹോട്ടലായിരുന്ന വിനായകയില്‍ തുടങ്ങി പിന്നീട് ഓംകാര എന്ന പേരില്‍ കൂടുതല്‍ പുതുമകളോടെ പൂ൪ണ്ണമായും വെജിറ്റേറിയന്‍ എന്ന ആശയത്തിലാണ് ഹോട്ടല്‍ പ്രവ൪ത്തനമാരംഭിച്ചത്. ഓംകാരയുടെ നേതൃത്വം വഹിക്കുന്ന ശ്രീമതി ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഈ വെജിറ്റേറിയ൯ ഫുഡ് ഫെസ്റ്റിവലും അരങ്ങേറുന്നത്. ഓംകാരയുടെ തനതായ രുചിക്കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉത്തരേന്ത്യന്‍ ചാട്ടും വിവിധതരം ദോശകളുമാണ് ഫുഡ് ഫെസ്റ്റിവലിലുണ്ടാവുക.
പത്രസമ്മേളനത്തില്‍ ഓംകാരയുടെ നേതൃത്വം വഹിക്കുന്ന ലക്ഷ്മിദേവി, വരുണ്‍ കരുണാക൪ എന്നിവര്‍ പങ്കെടുത്തു.