KERALAlocaltop news

21 ലക്ഷത്തിൻ്റെ കുഴൽപണവുമായി മൂന്ന് യുവാക്കൾ പിടിയിൽ

പിടികൂടിയത് സിറ്റി ക്രൈം സ്ക്വാഡ്

കോഴിക്കോട് :നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി സ്കൂട്ടറിൽ കടത്തുകയായിരുന്ന കുഴൽ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പോലിസ് പിടികൂടി.

മുറിയനാൽ അബാബീൽ വീട്ടിൽ ഫവാസ് (23വയസ്) പതിമംഗലം വട്ടുവാൾ വീട്ടിൽ ഷാദിൽ (20 വയസ്സ്) കൊട്ടക്കായ വയൽ കോട്ടക്കൽ വീട്ടിൽ മുഹമദ് അസ്’ലം (21വയസ്) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി മുരളീധരൻ്റെ മേൽനോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്.ഇവരിൽ നിന്നും 2102300 (ഇരുപത്തി ഒന്ന് ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രൂപ) പോലീസ് പിടിച്ചെടുത്തു.

കോഴിക്കോട് സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ എം.ഹേമലത കള്ളപണം പിടികൂടുന്നതിനായി എല്ലാ പോലീസ് ഇൻസ്പെക്ടർമാർക്കും നിർദ്ദേശംനൽകിയിക്കുന്നു. ഇതിൻ്റെ ഭാഗമായി കർശന വാഹന പരിശോധനയാണ് നഗരത്തിൽ നടന്നുവരുന്നത്.ഇതോടനുബന്ധിച്ച് കുഴൽപണവുമായി ബന്ധം പുലർത്തുന്ന ആളുകളെ ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പോലീസും ക്രൈം സ്ക്വാഡും നടത്തിയ വാഹന പരിശോധനയിൽ മെഡിക്കൽ കോളേജ് തൊണ്ടയാട് റോഡിൽ ആക്ടീവ സ്കൂട്ടറിൽ രണ്ട് യുവാക്കൾ കുഴൽപണവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഹനംതടഞ്ഞ് പോലീസ് പരിശോധിച്ചതിൽ ഫവാസിൻ്റെ പോക്കറ്റിൽ നിന്നും രണ്ട് ലക്ഷം രൂപയും പണം എത്തിക്കേണ്ട ആളുകളുടെ അൻപതോളം സ്ലിപ്പുകളും വിവിധ ബാങ്കുകളുടെ നാല് എ ടി എം കാർഡുകളും, ഷാദിലിൻ്റെ പോക്കറ്റിൽ നിന്നും രണ്ട് ലക്ഷത്തി അറുപത്തേഴായിരത്തി എണ്ണൂറ് രൂപയും വാഹനം പരിശോധിച്ചതിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ പതിമൂന്നര ലക്ഷം രൂപയും ഇവരോടൊപ്പം മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന
അസ് ലമി ൻ്റെ കൈയ്യിൽ നിന്നും രണ്ട് ലക്ഷത്തി എൺപത്തിനാലായിരത്തി അഞ്ഞൂറ് രൂപയും നിരവധി സ്ലിപ്പുകളും എ ടി എം കാർഡുകളും പോലീസ് കണ്ടെടുത്തു.അഞ്ഞൂറ് രൂപയുടെ നൂറ് വീതം നോട്ടുകളടങ്ങിയ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നിരവധി യുവാക്കൾ ഈ മേഖലയിൽ പ്രവൃത്തിച്ചു വരുന്നുണ്ടെന്നും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ആർഭാട ജീവിതം നയിക്കുന്നതിനായാണ് വിനിയോഗിക്കുന്നതെന്നും. മറ്റു ജോലികൾക്ക് പോകുന്ന യുവാക്കളെ മോഹന വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതെന്നും. ഇവർക്കെല്ലാം പണം നൽകുന്ന സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,ഷാലു മുതിരപറമ്പത്ത്, എ.പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി എന്നിവരെ കൂടാതെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ടോണി ജെ, വിപിൻ, അബദുൾ റസാഖ്,സി പി ഒ വിനോദ് രാമിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close