KERALAlocaltop news

ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു

കോടഞ്ചേരി : ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്ക്ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു.

കോടഞ്ചേരി കുറൂര് ജോസ് വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തിൽ കുളിക്കാൻ പോയതായിരുന്നു.പുഴ നീന്തി കയറിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇതേ സ്ഥലത്ത് വെച്ച് 13 വർഷങ്ങൾക്ക് മുൻപ് ഡെന്നീസിന്റെ സഹോദരൻ ആൽബിൻ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിമരിച്ചു.ആ സ്ഥലത്ത് വെച്ചു തന്നെയാണ് സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.

കോയമ്പത്തൂരിൽ റെയിൽവേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്ററിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്.

മൃതതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സഹോദരി അലീന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close