KERALAlocalPolitics

32 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടി 115 സ്ഥാനാര്‍ഥികള്‍

 

തിരുവനന്തപുരം:സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വിജ്ഞാപനം പുറത്തുവന്ന നവംബര്‍ 12 മുതല്‍ 19 വരെ വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 20 സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി 22 ന് നിശ്ചയിച്ചു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന് ആരംഭിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, പേര് ക്രമത്തില്‍.

തിരുവനന്തപുരം- തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 90. വെട്ടുകാട്; ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്ക്കോട്; പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തന്‍കോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്

കൊല്ലം- ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര

ആലപ്പുഴ- ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂര്‍

കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂര്‍ സെന്‍ട്രല്‍

ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി

എറണാകുളം- കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 63. ഗാന്ധിനഗര്‍; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ

തൃശൂര്‍- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്

പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂര്‍ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കില്‍മട; എരുമയൂര്‍ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, 08. കര്‍ക്കിടകച്ചാല്‍

മലപ്പുറം- പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കല്‍; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്

കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നന്‍മണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്

കണ്ണൂര്‍- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്

കാസര്‍ഗോഡ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 32 തദ്ദേശ വാര്‍ഡുകളിലായി ആകെ 2,82,645 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,451 പുരുഷന്‍മാരും 1,48,192 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടും. ജില്ലാ
വോട്ടെടുപ്പിനായി ആകെ 367 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. രാവിലെ 6 മണിക്കു മോക്ക്‌പോള്‍ നടപടികള്‍ ആരംഭിക്കും. ആകെ 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 21 പേര്‍ സ്ത്രീകളാണ്.

ക്രമസമാധാന പ്രശ്‌നങ്ങളുള്ള പോളിങ് ബൂത്തുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close