കോഴിക്കോട്: കടക്കെണിയിലായ ചെറുകിട – ഇടത്തര വ്യാപാരികൾക്ക് ജി എസ് ടി വിഹിതം ജി എസ് ടി വകുപ്പ് നൽകണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
2020 – 21 വർഷത്തിൽ അടച്ച ജി എസ് ടി യുടെ ഒരു നിശ്ചിത വിഹിതം ചെറുകിട-ഇടത്തര വ്യാപാര-വ്യവസായികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടക്കാല ആശ്വാസമായി തിരിച്ചുനൽകണമെന്ന് അഭ്യർത്ഥിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, സംസ്ഥാന ധനമന്ത്രി, കേന്ദ്ര – സംസ്ഥാന ജി എസ് ടി കമ്മീഷണർമാർ എന്നിവർക്ക് നിവേതനം സമർപ്പിച്ചു. കോവിഡ് മൂലം ജി എസ് ടി കൗൺസിൽ യോഗങ്ങൾ നടക്കാത്തത് കാരണമാണ് ജിഎസ്ടി കൗൺസിൽ അംഗങ്ങൾ നിവേദനം ഓൺലൈനായി സമർപ്പിച്ചത്.
തുടർച്ചയായ പ്രതിസന്ധികൾ മൂലവും, ഇപ്പോഴത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് സർക്കാരിൽനിന്ന് യാതൊരു ആനുകൂല്യം ലഭിക്കാത്ത ഈ മേഖലയയെ സംരക്ഷിക്കുന്നതിനാണ് അടിയന്തര സഹായം അഭ്യർത്ഥിച്ചത്. വൃാപാരമേഖലയെ ദുരിതത്തിലാക്കിയാൽ ഒരു ജനത മുഴുവൻ ദുരിതത്തിലാവും.
കോവിഡ് നിയന്ത്രണവും, ഇന്ധന വിലവർദ്ധനവ് മൂലം ഭൂരിഭാഗം വിതരണ വ്യാപാരികളും വാഹനം വഴിയുള്ള വിതരണം ( ഡോർ ഡെലിവറി ) നിർത്തിവെച്ചിരിക്കുകയാണ്.
പല കെട്ടിട ഉടമകളും കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ചില മാസങ്ങളിൽ വാടക ഇളവു ചെയ്തെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജി എസ് ടി യിലും, കെട്ടിടനികുതിയും, ലൈസൻസുകളും യാതൊരു ആനുപാതിക ഇളവും നൽകിയില്ല.
അടുത്ത കാലത്ത് ജിഎസ്ടി വരുമാനത്തിലെ വൻ വർധനവ് കണക്കിലെടുത്തു നാളിതുവരെ യാതൊരു ആനുകൂല്യം ലഭിക്കാത്ത സ്വയം തൊഴിൽ കണ്ടെത്തിയവരും, നിരവധി പേർക്ക് ജോലി നൽകുന്നതുമായ ഈ മേഖലയെ സംരക്ഷിക്കുന്നതിന് ജി എസ് ടി യുടെ വിഹിതം എത്രയും വേഗം നൽകി സംരക്ഷിക്കണം. നാലുവർഷത്തോളം ആയിട്ടും ജി എസ് ടി യിലെ അടിക്കടിയുള്ള മാറ്റങ്ങളും അവ്യക്തതയും മൂലം ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും ഭീമമായ പിഴയും, മറ്റു നടപടികളും സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും ലളിതവൽക്കരിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
ന്യായമായ ചെറുകിട – ഇടത്തര വ്യാപാരികളുടെ ആവശ്യം എത്രയും വേഗം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും ജി എസ് ടി മേഖല പരാതിപരിഹാര കമ്മിറ്റി അംഗവും, സംസ്ഥാന-ജില്ലാ ജി എസ് ടി ഫെലിസിറ്റേഷൻ കമ്മിറ്റി അംഗമായ ഷെവലിയർ സി.ഇ.ചാക്കുണ്ണി, ജി എസ് ടി ജില്ലാ – സംസ്ഥാന കൗൺസിൽ അംഗവും, മുൻ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണർ ആയ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ജില്ലാ കൗൺസിൽ അംഗവും അസോസിയേഷൻ ജനറൽ
സെക്രട്ടറിയുമായ സി.സി മനോജ് എന്നിവരാണ് നിവേദനം ബന്ധപ്പെട്ടവർക്ക് അയച്ചത്.