കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം കോൺഗ്രസ്സിനുണ്ടായ കനത്ത പരാജയത്തിൽ കടുത്ത വിമർശനവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ രംഗത്ത്. ജന പിൻതുണയുള്ളവർ ആ സ്ഥാനങ്ങളിൽ വന്നാൽ ജനങ്ങൾ കൂടെയുണ്ടാകുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ചന്ദ്രശേഖരൻ കുറിച്ചിരിക്കുന്നത്.കെ.സുധാകരൻ കെ.പി.സി.സി പ്രസിഡണ്ടാകണം.വി.ഡി സതീശനെ പോലുള്ള ഒരാൾ പ്രതിപക്ഷ നേതാവാകണം അങ്ങിനെ പോകുന്നു ഫെയ്സ് ബുക്കിലെ വാചകങ്ങൾ.നേരത്തെ തന്നെ കോൺഗ്രസ്സിന്റെ തൊഴിലാളി വിഭാഗമായ ഐ.എൻ.ടി.യു.സിയും അതിന്റെ തലപ്പത്തുള്ള ആർ.ചന്ദ്രശേഖരനും നേതൃത്വത്തിന്റെ പോക്ക് ശരിയല്ല എന്ന ആക്ഷേപം വരെ ശകതമായി ഉന്നയിച്ചിരുന്നു. സീറ്റ് വീതം വെപ്പിൽ ഐ.എൻ.ടി.യു.സിയെ തഴഞ്ഞതിലും അമർഷം ഉണ്ടായിരുന്നു.
“ആർ.ചന്ദ്രശേഖരൻ ഫെയ്സ് ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ”
കോൺഗ്രസ് നന്നാകണം ബന്ധപ്പെട്ടവർ ചിന്തിക്കണം K സുധാകരനെ പോലെ ചെറുപ് ക്കാരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവശ്യങ്ങളറിയുന്ന ജനങ്ങളെ നന്നായറിയുന്ന ഒരാൾ Kpcc പ്രസിഡാകണം വിഡി സതീശനെ പോലെയു ള്ള ഒരാൾ പ്രതിപക്ഷ നേതാവാകണ ഈ പാർട്ടി ഒരു ഡിസിപ്ലിനുള്ള സിസ്റ്റം ഉണ്ടാക്കണം ഒരു വേദിയിൽ ഒരു സമ്മേളനത്തിൽ ആർ വേദിയിലിരിക്കണം ആർ എവിടെയിരിക്കണം എന്ന് തീരുമാനം വേണം പാർട്ടിയിൽ പഠന ക്ലാസ് ഉണ്ടാകണം ക്യാമ്പുകൾ വേണം ജനപിന്തുണയുള്ളവർ സ്ഥാനങ്ങളിൽ വരണം ആശങ്കകളഞ്ഞ് ഒറ്റക്കെട്ടായി നിന്നാൽ ജനങ്ങൾ പിന്തുണക്കും കോൺഗ്രസ് തിരിച്ചു വരും.
കോൺഗ്രസ്സു ഇൻഡ്യയുടെ ആത്മാവാണ് ഇതിനെ ഈ പരുവത്തിലെത്തിച് വർ ആരാണ് എന്താണിനി വേണ്ടത് വീതം വെപ്പം യാതൊരു യോഗ്യതയും ഇല്ലാത്തവരെ കുത്തി തിരുകി ഭാരവാഹികളാക്കിയതും കാര്യപ്രാപ്തിയുളവരെ അകറ്റി നിർത്തിയതും പാർശ്വവർത്തികളെ ചേർത്തുപിടിച്ചതും ജനാധിപത്യ സ്വഭാവം നഷ്ഠപെടുത്തിയതും പതനത്തിന് കാരണം അടിമുടി അഴിച്ചു പണിയണം.സോഷ്യൽ വിഭാഗങ്ങളുമായി ചർച്ച നടത്തണം പെർഫോമൻസ ഇല്ലാത്തവർ രാജി വക്കണം….. Jai Congress .. Jai Hind