കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഓക്സിജൻ ചാലഞ്ചുമായ് കോഴിക്കോട് കോർപ്പറേഷൻ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ പ്രത്യേക യോഗം ചേർന്നിരുന്നു. പൊതു ജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ഓക്സിമീറ്ററുകൾ സ്വീകരിക്കുവാൻ ധാരണയായതിന്റെ പശ്ചാത്തലത്തിലാണ് ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് ആദ്യഘട്ടമായി 100 ഓക്സിമീറ്ററുകൾ കോർപ്പറേഷന് നൽകിയത്.
മേയർ ചേമ്പറിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ ഗവർണർ വിനീഷ് വിദ്യാധരൻ ക്ലബ്ബ് പ്രസിഡണ്ട് ബൈജു പുതുക്കുടി എന്നിവരിൽ നിന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് റീജ്യണൽ ചെയർമാൻ ബോബിഷ് കുന്നത്ത്.വിശോഭ് പനങ്ങാട്ട്, സെക്രട്ടറി അനൂപ് ലാൽ, ട്രഷറർ കുമരേശൻ എന്നിവർ സംബന്ധിച്ചു.