കോഴിക്കോട് : സംസ്ഥാനത്തു ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജനം ചാരിറ്റബിൾ ട്രസ്റ്റ് തെരുവിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, വലിയങ്ങാടി, ലിങ്ക് റോഡ് എന്നിവിടങ്ങളിലുള്ള നൂറു കണക്കിന് പേർക്ക് ഭക്ഷണം നൽകി.
ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് വ്യാഴാഴ്ച തെരുവിൽ കഴിയുന്നവർക്ക് ആശ്വാസമായി ജനം ട്രസ്റ്റ് ഭക്ഷണം ഏർപ്പെടുത്തിയത്. ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ്, ജനറൽ സെക്രട്ടറി നിസാർ ഒളവണ്ണ എന്നിവർ നേതൃത്വം നൽകി.
ലോക്ക് ഡൗൺ കാലത്ത് നേരത്തെയും ഉച്ചഭക്ഷണം നൽകിയിരുന്നു.
കഴിഞ്ഞ വർഷം കോഴിക്കോട് നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനുകളിലും ലോക്ക് ഡൗൺ കാലത്ത് കുടിവെള്ളം വിതരണം ചെയ്തു ട്രസ്റ്റ് മാതൃകയായിരുന്നു.