കോഴിക്കോട്: എ.ഐ.വൈ.എഫ് കോഴിക്കോട് സിറ്റി കമ്മറ്റി നേതൃത്വത്തിൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വാഹനങ്ങൾ സൗജന്യ സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
വാഹനങ്ങൾ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി .ഗവാസ് ഫ്ലാഗ് ഓഫ് ചെയ്തു.
അന്തരിച്ച സി.പി.ഐ നേതാവ് ഐ.വി ശശാങ്കൻ്റെ സ്മരണാർത്ഥം മകൻ അഡ്വ.ഐ. വി ശ്രാവൺ, മമ്മി & മീ കാറ്ററിംഗ് സർവ്വീസിനു വേണ്ടി ബാബു സുരേന്ദ്രൻ എന്നിവ
രാണ് വാഹനം ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് വിട്ടു നൽകിയത്.
ചടങ്ങിൽ സിറ്റി സെക്രട്ടറി അനു കൊമ്മേരി, പ്രസിഡൻ്റ് കെ. സുജിത്ത്,
സിറ്റി കമ്മറ്റി അംഗം അരുൺ, നവീൻ എം, ബിജിന
എന്നിവർ പങ്കെടുത്തു.