localPoliticstop news

ലക്ഷദ്വീപിൽ ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ല: അഡ്വ പി. ഗവാസ്

കോഴിക്കോട്: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്  എ.ഐ.വൈ.എഫ് നേത്യത്വത്തിൽ
ബേപ്പൂരിലെ ലക്ഷദ്വീപ് ഓഫീസിനു പ്രതിഷേധ സമരം സംഘടിപ്പിച്ചു.  എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

ആർ.എസ്.എസിന്റെ ൻ്റെ വർഗ്ഗീയ-വിഭജന -വിഭാഗീയ-കോർപ്പറേറ്റ് അജണ്ടകളുടെ നടത്തിപ്പുകാരനായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മാറി.ദീപ് നിവസികളുടെ ഭക്ഷണവൈവിധ്യങ്ങളും, വരുമാന മാർഗ്ഗങ്ങളും ഇല്ലാതാക്കാൻ ഗോവധ നിരോധനം പ്രഖ്യാപിക്കുകയും, അങ്കണവാടികൾ അടച്ചു പൂട്ടുകയും, കായിക അധ്യാപകർ, സ്കൂൾ പാചകത്തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ ഇതിനോടകം പിരിച്ചുവിടുകയും ചെയ്തു.
ഭൂരിപക്ഷം ദീപ് നിവാസികളുടെ വരുമാന മാർഗ്ഗമായ മത്സ്യ ബന്ധനത്തെ തകർക്കാൻ വള്ളവും,വലയും അനുബന്ധ മത്സ്യ ബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകൾ തീരദേശ സംരക്ഷണ നിയമത്തിൻ്റെ പേര് പറഞ്ഞ് പൊളിച്ചു കളഞ്ഞിരിക്കുകയാണ്. ചരക്ക് ഗതാഗതത്തിന് ആശ്രയിക്കുന്ന ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരം തുറമുഖത്തെ നിശ്ചയിക്കുമ്പോൾ കേരളവുമായുള്ള ദീപ് നിവാസികളുടെ വ്യാപാര ബന്ധത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ പി ഗവാസ് പറഞ്ഞു.

ലക്ഷദ്വീപിൽ ഫാസിസ്റ്റ് വൽക്കരണം അടിച്ചേൽപ്പിക്കുവാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ഉയർന്ന് വരുന്ന നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ന് എ ഐ വൈ എഫ് നേതൃത്വത്തിൽ സമരം നടന്നത് . ജില്ലാ എക്സിക്യൂട്ടീവ് അംഗം റിയാസ് അഹമ്മദ്
അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.പി ബിനുപ് ,
കെ. സുജിത്ത്, സി.പി നൂഹ് പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close