കോഴിക്കോട്:
ലോക്ഡൗണിൽ അകപ്പെട്ടു ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാത്ത അധ്യാപകർക്ക് ഓൺലൈൻ വഴി ക്ലാസ് എളുപ്പമാക്കി കൊടുക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യ. ലെസ്സൺ 21 എന്ന എഡ്യൂകേഷൻ ടെക്നോളജി പ്ലാറ്റഫോമിലൂടെയാണ് കോവിഡ് കാലത്തിനപ്പുറത്തേക്കുള്ള ഈ സാങ്കേതിക കുതിപ്പ്.
കഴിഞ്ഞ കൊറോണ കാലത്ത് നാടും നാഗരിയും നിശ്ചലമായപ്പോൾ പ്രശ്നം തരണം ചെയ്യാൻ മൂന്ന് എഞ്ചിനീർ സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെയായിരുന്നു Lesson 21ന്റെ പിറവി. ഹാഷിഫ് ഹബീബ് , മൻഹർ മുസാഫിർ , രാഹുൽ സെബാസ്റ്റ്യൻ എന്നിവരാണ് സാങ്കേതിക മാർഗത്തിലൂടെ കൊറോണക്കാലത്തിന് അപ്പുറത്തേക്ക് അധ്യാപനത്തിനെ കൈ പിടിച്ചുയർത്താൻ തയ്യാറായ ചെറുപ്പക്കാർ.
തുടക്കം കുറിച്ച് ഒരു വര്ഷം തികയും മുൻപ് തന്നെ അഞ്ച് രാജ്യങ്ങളിൽനിന്ന് ഏതാണ്ട് പതിനായിരത്തോളം ഉപഭോക്താക്കളാണ് Lesson 21ന് ഉണ്ടായത്. താമസിയാതെ തന്നെ ജർമ്മനി ഉൾപ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ഇവർക്കു നിക്ഷേപങ്ങൾ വന്നു തുടങ്ങി.
പ്രാചീന ഗുരുകുല സമ്പ്രദായം തൊട്ട് ഇങ്ങെത്തി നിൽക്കുന്ന ഡിജിറ്റൽ യുഗം വരെ വിവിധ തരം മാറ്റങ്ങൾ പഠന രീതികളിൽ ഉണ്ടായിട്ടുണ്ട് . എന്നാൽ കൊറോണ പോലുള്ള മഹാമാരികൾ ഉണ്ടാവുമ്പോൾ ഇതുപോലെ ഡിജിറ്റൽ ക്ലാസ് മുറികളിലേക്ക് ചേക്കേറുക എന്നത് അധ്യാപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ഇത് മനസിലാക്കി , ഇത്തരം അധ്യാപകർക്ക് വളരെ പെട്ടെന്ന് തന്നെ അവരുടേതായ രീതിയിൽ ഉള്ള ഡിജിറ്റൽ ക്ലാസ്സ്മുറികൾ സജ്ജമാക്കാൻ lesson 21 സഹായിക്കുന്നു.
ഈ കാലഘട്ടത്തിൽ വിവിധ തരത്തിലുള്ള ഓൺലൈൻ വീഡിയോ ക്ലാസ് പ്ലാറ്റുഫോമുകൾ നമുക്ക് ലഭ്യമാണ് , എന്നാൽ ഉയർന്ന അധ്യാപന പാടവം ഉള്ള അധ്യാപകർക്ക് പോലും ഇതുപോലെ ഉള്ള ഒരെണ്ണം ഉണ്ടാക്കാൻ മതിയായ സാങ്കേതിക അറിവോ സമയമോ ഇല്ലാതെ വന്നേക്കാം .ഇതുപോലെ ഉള്ള സന്ദർഭങ്ങളിൽ Lesson 21 അദ്ധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ സ്വന്തം ബ്രാൻഡിങ്ങിലും ഈ സേവനം നൽകുമെന്നതാണ് ഏറ്റവും വലിയ മെച്ചം. ഇതുവഴി , whatsapp , telegram , ഗൂഗിൾ meet തുടങ്ങിയ അനവധി സോഫ്റ്റ്‌വെയർ കളുടെ സഹായം കൂടാതെ എല്ലാം ഒരു പ്ലാറ്റഫോമിൽ ലഭ്യം ആവുന്നു . നമ്മുടെ ചുറ്റിനുമുള്ള മികച്ച അധ്യാപകർക്ക് ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തി കൊടുക്കുക എന്നതുകൂടി ആണ് Lesson 21ന്റെ ലക്‌ഷ്യം .
തീർത്തും പഠനാനുസൃതമായ lesson 21 ന്റെ വീഡിയോ കാൾ പ്ലാറ്റഫോം മികച്ച സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു . ഇതുവഴി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലൈവ് ക്ലാസ്സിൽ സംവദിക്കാനും അതുപോലെ തന്നെ ഓൺലൈൻ ആയി ലബറോട്ടറി പരീക്ഷണങ്ങൾ ചെയ്യാനും സാധിക്കുന്നു .ഇതുവഴി ഡാറ്റ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗണ്യമായി കുറക്കാൻ സാധിക്കുന്നു എന്ന് ഇവർ അവകാശപ്പെടുന്നു .
വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനേതര വീഡിയോ ലൈബ്രറിയും അത് പോലെ തന്നെ ബാലസാഹിത്യം മുതൽ ലോക ക്ലാസ്സിക്കുകൾ വരെ അടങ്ങിയിരിക്കുന്ന ഇ ബുക്ക് ലൈബ്രറിയും , ദിവസേന വരുന്ന ജോലികൾ യഥാക്രമം ചിട്ടപ്പെടുത്താൻ എളുപ്പമാക്കുന്ന kanban ബോർഡ് , അസ്‌സൈൻമെന്റുകൾ പരീക്ഷകൾ ഫയലുകൾ എന്നിവ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ Lesson 21 ഇന്റെ മാത്രം സവിശേഷതയാണെന്ന് പറയാം .
തിരുവനന്തപുരം ടെക്നോപാർക് ആസ്ഥാനമാക്കിയാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .സൗദി, യൂ എ ഇ ,ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ അടക്കം അമേരിക്കയുൾപ്പെടെയുള്ള മറ്റനവധി രാജ്യങ്ങളിൽ lesson 21 ഇതിനോടകം സാന്നിധ്യം അറിയിച്ച കഴിഞ്ഞു.
ഫ്രീമിയം പേയ്‌മെന്റ് മോഡൽ ആണ് ലെസ്സൺ 21ന്റേത് എന്നതും കാര്യപ്പെട്ട മെച്ചമാണ്. അതായത് ലെസ്സൺ 21ന്റെ മിക്ക സേവനങ്ങളും സൗജന്യമാണ്, ചില പ്രത്യേകതരം സേവനങ്ങൾക്ക് മാത്രമേ പണം ഈടാക്കുന്നുള്ളു.ഇതുകൂടാതെ ബീഹാർ ഒറീസ പോലുള്ള സംസ്ഥാനങ്ങളിലെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനും, അവരെ കൂടുതൽ സാങ്കേതിക വിദ്യയിലേക്ക് അടുപ്പിക്കുന്നതിനും വേണ്ടി ചില സന്നദ്ധ സംഘടനകൾ വഴി എല്ലാ സേവനങ്ങളും സൗജന്യമായും ഇവർ നൽകുന്നു.