localtop news

വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൻ്റെ ശിലാന്യാസ കർമം കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

കോഴിക്കോട്: വിശ്വഗുരു ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ വത്സല ശിഷ്യൻ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച ശതാബ്ദിയുടെ നിറവിലെത്തിയ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിലെ ശ്രീകോവിൽ നിർമ്മാണ ശിലാനാ സ്യകർമ്മം കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും നിർവ്വഹിച്ചു. വാസ്തുശിൽപ്പി മൊകവൂർ മുരളീധരൻ ആചാരി മുഖ്യകാർമ്മികത്വം വഹിച്ചു.യൂണിയൻ വൈസ് പ്രസിഡൻ്റ് രാജീവ് കുഴിപ്പള്ളി അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർ കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.
നവീകരണം പൂർത്തിയായാൽ മലബാറിലെ ഗുരുഭക്തരുടെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രവും സാംസ്കാരിക കേന്ദ്രവുമായി ശ്രീ നാരായണ ഗുരു വരാശ്രമത്തെ മാറ്റുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close