കോഴിക്കോട്: സ്ത്രീയുടെ ശരീരത്തില്‍ മുപ്പതു വര്‍ഷത്തോളം പുരുഷനായി ജീവിച്ച
ശേഷമാണ് പ്രിയ പുറന്തോടു പൊട്ടിച്ചു പുറത്തു വരുന്നത്. സജീവമല്ലാത്ത
പുരുഷന്റെ ഭാരം പേറുക കഠിനമായിരുന്നു. ഡോ. ജിനു ശശിധരനില്‍ നിന്ന്
ഡോ. വി എസ് പ്രിയയിലേയ്ക്കുള്ള മാറ്റം വീറുറ്റ പോരാട്ടത്തിന്റെ കഥ കൂടിയാണ്.
കേരളത്തിലെ പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ ഡോക്ടറായ ഡോ. വി എസ് പ്രിയയ്ക്ക് പറയാനുള്ളത് പോരാട്ട വീര്യത്തിന്റെ കഥകളാണ്. ഒരു സ്ത്രീയുടെ ശരീരത്തില്‍ 30 കൊല്ലത്തോളം പുരുഷനായി ജീവിച്ച ശേഷമാണ് പൂര്‍ണമായും സ്ത്രീ എന്ന സ്വത്വത്തിലേയ്ക്ക് പ്രിയ മാറുന്നത്.
ഡോ. വി.എസ്. പ്രിയയുടേത്, പ്രത്യാശയുടെയും വിശ്വാസത്തിന്റെയും കഥയാണ്. ദശലക്ഷണക്കണക്കിന് ജനങ്ങളുടെ പ്രചോദനമാണ് ഇന്ന് ഈ തൃശൂര്‍ക്കാരി. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ഡോ. പ്രിയ വളര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത, സമൂഹത്തെ ദൃഡനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി.
തന്റെ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെയ്ക്കുന്നത് ആത്മപീഡനം തന്നെയാണെന്ന് മനസിലാക്കിയ പ്രിയ തന്റെ ശരീരത്തിലുള്ള നിര്‍ജീവമായ പുരുഷനെ ഉപേക്ഷിക്കാന്‍ ദൃഡനിശ്ചയം എടുത്തു. ഹോര്‍മോണ്‍ ചികിത്സയിലൂടെ തുടക്കത്തില്‍ ഹൃദയാഘാതംപോലും ഉണ്ടായി.
ആത്യന്തികമായി താന്‍ ഇപ്പോള്‍ സ്ത്രീത്വം ആഘോഷിക്കുകയാണെന്ന് പ്രിയ പറയുന്നു. ഒരു ട്രാന്‍സ് വുമണ്‍ ഡോക്ടര്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള പ്രതിബദ്ധതയെപ്പറ്റി ഡോ. പ്രിയ തികച്ചും ബോധവതിയാണ്.
മുമ്പ് ഡോ. ജിനു ശശിധരന്‍ ആയിരുന്ന ഡോ. പ്രിയ ഇപ്പോള്‍ തൃശൂര്‍ സീതാറാം ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറാണ്. പഠനത്തില്‍ മുന്‍പന്തിയിലായിരുന്നു അവര്‍. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള പരിചയ സമ്പത്തും ഡോ.വി എസ് പ്രിയയ്ക്ക് മുതല്‍കൂട്ടാണ്.
ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളജിലെ പഠനത്തിനുശേഷം മംഗലാപുരത്തു നിന്നും എംഡിയും നേടി. ഡോ. വി എസ് പ്രിയയെപ്പറ്റി ഏരിയല്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയും ഏറെ ശ്രദ്ധേയമാകുകയാണ്.
സാമൂഹ്യ പരിഷ്‌ക്കരണങ്ങള്‍ക്കായി പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ രൂപം നൽകിയ പരിപാടികളുടെ ഭാഗമായാണ് ഒരു ഡോക്യുമെന്ററി ഒരുക്കിയത്.
ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെ കുടുംബം അംഗീകരിക്കുകയാണെങ്കില്‍ അവനോ അവളോ മികച്ച പൗരന്മാരായി വളര്‍ന്നുവരും. അതിന്റെ പ്രകടമായ ഉദാഹരണമാണ് താനെന്ന്, ഡോ. പ്രിയ തന്നെപ്പറ്റിയുള്ള ഫിലിമില്‍ വ്യക്തമാക്കുന്നു.
ഏരിയല്‍ ഇന്ത്യ വര്‍ഷങ്ങളായി ലിംഗസമത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ശരത് വര്‍മ്മ പറഞ്ഞു.