കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെെ ഭാഗമായി കക്കാടത്ത് കുടുംബം ഓക്സിമീറ്ററുകൾ നൽകി. ബേപ്പൂരിൽ നടന്ന ചടങ്ങിൽ കുടുംബ കമ്മിറ്റി രക്ഷാധികാരിയും കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് കക്കാടത്തിൽ നിന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.കെ.മോഹനൻ,കെ.സുഗേഷ്, കെ.സന്തോഷ്, കെ.മുരുകൻ, കൗൺസിലർ കെ.രാജീവ്, കെ.വി ശിവദാസൻ എന്നിവർ സംബന്ധിച്ചു.
കക്കാടത്ത് കുഴിപ്പള്ളി പ്രവീഷ് (അംബിക കൺസ്ട്രക്ഷൻസ് ബാംഗ്ലൂർ) ആണ് 50 ഓക്സീസീമീറ്ററുകൾ സ്പോൺസർ ചെയ്തതത്.