കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വൻ വ്യാജ മദ്യ വേട്ട.
25 ലിറ്ററിലധികം ചാരായവും 500 ലിറ്റർ വാഷും മുക്കം പോലീസ് പിടിക്കൂടി.
സംഭവത്തിൽ ചെറുവാടി സ്വദേശി ജിംഷിയെ പോലീസ് കസ്റ്റഡിറ്റിൽ എടുത്തു.മണാശ്ശേരി മുത്താലം റോഡിൽ വീട് കേന്ദ്രീകരിച്ചു വ്യാജ നിർമാണം നടക്കുന്നു എന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിൽ ആണ് വ്യാജ മദ്യം പിടികൂടിയത്. ലോക്ക് ഡൗണിൽ വിദേശമദ്യം കിട്ടാതായതോടെ വീടുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമ്മിക്കുന്നത് തടയാൻ പോലീസും എക്സൈസും പരിശോധനകൾ തുടരുകയാണ്.
കോഴിക്കോട് ചിറക്കുഴി പുഴയുടെ സമീപത്ത് സൂക്ഷിച്ച 800 ലീറ്റർ വാഷും വാറ്റുപകരണങ്ങളും പിടികുടി. ചേളന്നൂർ എക്സൈസ് ഇൻസ്പക്ടർ പി പി വേണുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേളന്നൂർ പുതിയേടത്ത് താഴം, ചിറക്കുഴി, കാനോത്ത്മീത്തൽ, തെക്കെ കൊയമ്പുറത്ത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
പ്രതികളെപറ്റി സൂചന ലഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ വ്യാജവാറ്റ് സജീവമാണെന്ന പരാതിയിൽ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇവിടം